newsroom@amcainnews.com

ഷെഡിന്റെ മേൽക്കൂരയിൽ 3 വയസ്സുകാരി; അമ്പരന്ന് നാട്ടുകാർ, ഒടുവിൽ ആശ്വാസമായി സാഹസിക രക്ഷാപ്രവർത്തനം!

3-Year-Old Girl Climbs Onto Shed's Roof; Shocked Locals Relieved After Heroic Rescue!

പാലക്കാട് അലനല്ലൂരിൽ 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ അകപ്പെട്ട മൂന്നുവയസ്സുകാരിയെ നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി രക്ഷപ്പെടുത്തി. അലനല്ലൂർ എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരായ അസം സ്വദേശികളുടെ മകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ഷെഡിനോട് ചേർന്ന് ചായ്‌ച്ച് കെട്ടിയിരുന്ന ഷീറ്റിലൂടെ കുട്ടി മേൽക്കൂരയിലേക്ക് കയറുകയായിരുന്നു.

കുട്ടി കെട്ടിടത്തിന്റെ മുകളിൽ അപകടകരമായ രീതിയിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനടി സ്ഥലത്തേക്ക് ഓടിയെത്തി. തുടർന്ന്, നിർമ്മാണത്തൊഴിലാളിയായ അത്താണിപ്പടി നന്നാങ്ങാടി കുന്ന് സ്വദേശി ഷിഹാബ് ഏറെ പരിശ്രമിച്ച് ഷെഡിന്റെ മുകളിൽ കയറി കുട്ടിയെ സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.

You might also like

ചരിത്രം കുറിച്ച് എതിഹാദ്: കാൽഗറി-അബുദാബി പുതിയ സർവീസ് ആരംഭിച്ചു

യുഎസില്‍ യൂട്യൂബ് പ്രവര്‍ത്തനം തടസപ്പെട്ടു

Arnab Heading for the Coast: Cyclone Rages at 140 km/h; Heavy Rain Likely in Kerala as Well

അർണബ് തീരത്തേക്ക്: കലിതുള്ളി 140 കി.മീ വേഗത്തിൽ ചുഴലിക്കാറ്റ്; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

US gas boom risks leaving Mexico on energy-transition sidelines

യു.എസിലെ പാചകവാതക (ഗ്യാസ്) കുതിച്ചുചാട്ടം കളിമുറ്റത്ത് നിൽക്കുന്ന മെക്സിക്കോയെ ഊർജ്ജ പരിവർത്തനത്തിന് പുറത്താക്കാൻ സാധ്യത

പ്രതിരോധ സഹകരണം ശക്തമാക്കല്‍: പീറ്റ് ഹെഗ്‌സെത്ത്-രാജ്‌നാഥ് സിങ് കൂടിക്കാഴ്ച ഇന്ന്

ഭീകരാക്രമണ ഭീഷണി; യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ലാസ് വേഗസിൽ തിരിച്ചിറക്കി

Top Picks for You
Top Picks for You