newsroom@amcainnews.com

ക്യൂബയിൽ സൈനിക നടപടിക്ക് സാധ്യത: ഡോണൾഡ് ട്രംപ്

വാഷിങ്‌ടൺ : വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്നതിന് മുൻപായി ക്യൂബയിൽ സൈനിക ഇടപെടൽ നടത്തുന്ന കാര്യം പരിഗണിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പ്രമുഖ റേഡിയോ അവതാരകൻ ഹ്യൂ ഹെവിറ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കുന്നതിനെക്കുറിച്ച് ട്രംപ് മുൻപും സംസാരിച്ചിട്ടുണ്ടെങ്കിലും, സൈനിക നടപടിക്ക് ഒരു സമയപരിധി നിശ്ചയിക്കുന്നത് ഇതാദ്യമായാണ്.

“സ്ഥാനമൊഴിയുന്നതിന് മുമ്പ്‌ ക്യൂബയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കണം” ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ക്യൂബൻ വംശജനായ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ നീക്കത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിലേക്ക് കുടിയേറിയ ക്യൂബൻ ജനതയ്ക്ക് വേണ്ടിയാണ് താൻ ഈ നടപടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയ സൈനിക നീക്കത്തിന് പിന്നാലെ, ക്യൂബയ്ക്ക് മേൽ അമേരിക്ക എണ്ണ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് ക്യൂബയിലെ വൈദ്യുതി വിതരണം തകരാനും കടുത്ത മാനുഷിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ഇറാൻ യുദ്ധവും വിലക്കയറ്റവും കാരണം ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് ഒരാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്‍റെ ഈ പുതിയ പ്രസ്താവന വരുന്നത്.

You might also like
Owners of homes atop northeastern Ontario gold deposit in shock over a mine that may never be built

വടക്കുകിഴക്കൻ ഒന്റാറിയോയിലെ സ്വർണ്ണ നിക്ഷേപത്തിന് മുകളിൽ വീടുള്ള ഉടമസ്ഥർ ആഘാതത്തിൽ; ഒരിക്കലും നിർമ്മിച്ചേക്കാനിടയില്ലാത്ത ഖനിക്കെതിരെ ആശങ്ക

ജപ്പാനിൽ ശക്തമായ ഭൂചലനം: 5.7 തീവ്രത, 22 പേർക്ക് പരുക്ക്

40 km night ride just for tea; Police stunned by the response of 17-year-old girls from Payyoli

രാത്രി 40 കി.മീ ബൈക്കോടിച്ച് ചായ കുടി; പയ്യോളിയിലെ 17-കാരികളുടെ മറുപടിയിൽ കണ്ണ് തള്ളി പോലീസ്

ട്രംപിന് ആശ്വാസം: പീറ്റ് ഹെഗ്‌സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം തള്ളി യുഎസ് ജനപ്രതിനിധി സഭ

Calgary friends win $90M in country's largest-ever lotto jackpot

രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി ജാക്ക്‌പോട്ട് നേടി കാൽഗറിയിലെ സുഹൃത്തുക്കൾ; സമ്മാനത്തുക 90 ദശലക്ഷം ഡോളർ ($90M)

No knowledge of Sanskrit, Sangh links the sole qualification: Opposition comes down heavily against VC appointment

സംസ്കൃതമറിയില്ല, യോഗ്യത സംഘബന്ധം മാത്രം’: വി.സി നിയമനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

Top Picks for You
Top Picks for You