newsroom@amcainnews.com

ട്രംപിന് ആശ്വാസം: പീറ്റ് ഹെഗ്‌സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം തള്ളി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ : ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപ് ഭരണകൂടത്തിനേറ്റ കനത്ത പ്രഹരത്തിനു പിന്നാലെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം യുഎസ് ജനപ്രതിനിധി സഭ തള്ളി. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട നടപടികളുടെയും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചതിലെ വീഴ്ചകളുടെയും പേരില്‍ ഹെഗ്‌സെത്തിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യമാണ് തളളിയത്. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 211 പേര്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തപ്പോള്‍ 204 പേര്‍ അനുകൂലിച്ചു. ഇതോടെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നിര്‍ണായക രാഷ്ട്രീയ വിജയം നേടാനായി.

കെന്‍റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം തോമസ് മാസിയാണ് ഡെമോക്രാറ്റുകളുടെ പിന്തുണയോടെ ഇംപീച്ച്‌മെൻ്റ് നീക്കത്തിന് നേതൃത്വം നല്‍കിയത്. ഇറാന്‍ യുദ്ധത്തിലെ സൈനിക നടപടികള്‍, യെമനിലെയും വെനസ്വേലയിലെയും സൈനിക ഇടപെടലുകള്‍, സിവിലിയന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി എട്ട് ആരോപണങ്ങളാണ് പ്രമേയത്തിലുണ്ടായിരുന്നത്. ഇറാനിലെ ഒരു പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 168 പേര്‍ വരെ കൊല്ലപ്പെട്ട സംഭവവും പ്രമേയത്തില്‍ പരാമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ അനുമതിയില്ലാതെ 60 ദിവസത്തിലധികം യുദ്ധനടപടികള്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും എന്നാല്‍ ഇറാന്‍ യുദ്ധം 256 ദിവസം പിന്നിട്ടിട്ടും ആവശ്യമായ അനുമതി ലഭിച്ചിട്ടില്ലെന്നും മാസി ആരോപിച്ചു.

അതേസമയം, തനിക്കെതിരായ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് ഹെഗ്‌സെത്ത് രംഗത്തെത്തി. മാസിയുടെ ആരോപണങ്ങള്‍ ഇംപീച്ച്‌മെൻ്റിന് അടിസ്ഥാനമാകുന്നതല്ലെന്നും അവ നയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈനികരുടെ വിജയകരമായ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെ രാജ്യത്തിന്‍റെ സൈനികശേഷിയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നും ഹെഗ്‌സെത്ത് ആരോപിച്ചു.

You might also like

കെസിസി വെസ്റ്റേൺ ഒൻ്റാരിയോയ്ക്ക് നവനേതൃത്വം; സുവനീർ കവർ പ്രകാശനം ചെയ്തു

Fraud continues right under cyber cell's nose; 'Rhea Money Help' WhatsApp group becomes active again

സൈബർ സെല്ലിന്റെ കണ്ണ് വെട്ടിച്ച് വീണ്ടും തട്ടിപ്പ്; ‘റിയ മണി ഹെൽപ്’ വാട്സാപ്പ് ഗ്രൂപ്പ് സജീവമായി

സ്റ്റെല്ലാൻ്റിസ് പ്ലാൻ്റ് വിൽപന: ചർച്ചകളിൽ ഫെഡറൽ സർക്കാർ പങ്കാളികളായതായി റിപ്പോർട്ട്

Canada announces more than $15 million for Commonwealth and partner-country projects

കോമൺവെൽത്ത്, പങ്കാളിത്ത രാജ്യങ്ങൾക്കായി 15 ദശലക്ഷത്തിലധികം ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് കാനഡ

ഫോമാ 20-20 ഹൗസിങ് പ്രോജക്ട്: പിറവത്ത് മൂന്നാമത്തെ വീടിന്‍റെ തറക്കല്ലിട്ടു

Planning to Bring a New Phone from Abroad? Know the Customs Rules and Duty Rates

വിദേശത്തുനിന്ന് പുതിയ ഫോൺ കൊണ്ടുവരാൻ പോവുകയാണോ? കസ്റ്റംസ് നിയമങ്ങളും ഡ്യൂട്ടി നിരക്കുകളും അറിയാം

Top Picks for You
Top Picks for You