newsroom@amcainnews.com

പതിറ്റാണ്ടുകളുടെ ഭരണത്തിന് വിരാമം: മിൽട്ടൺ മേയർ സ്ഥാനം ഒഴിഞ്ഞ് ഗോർഡ് ക്രാന്‍റസ്

കാനഡയിൽ ഏറ്റവും കൂടുതൽ കാലം മേയറായി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന റെക്കോർഡിന് ഉടമയായ ഗോർഡ് ക്രാന്‍റസ് പടിയിറങ്ങി. മിൽട്ടൺ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതോടെയാണ് 46 വർഷമായി മിൽട്ടൺ മേയർ സ്ഥാനത്ത് തുടരുന്ന 89 വയസ്റ്റുള്ള ഗോർഡ് ക്രാന്‍റസ് പദവിയിൽ നിന്നും പടിയിറങ്ങിയത്. 1980-ന് ശേഷം ആദ്യമായാണ് മിൽട്ടണിൽ പുതിയ മേയറെ തിരഞ്ഞെടുക്കുന്നത്.

തുടർച്ചയായി 15-ാം തവണയും മേയർ സ്ഥാനത്തേക്ക് മത്സരിച്ച ക്രാന്‍റസ്, 15 വർഷം ടൗൺ കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിൽഫ്രിഡ് ലോറിയർ യൂണിവേഴ്സിറ്റി, കൊണസ്റ്റോഗ കോളേജ് എന്നിവയുടെ സാറ്റലൈറ്റ് ക്യാമ്പസുകൾ നഗരത്തിലെത്തിക്കാൻ സാധിച്ചത് പ്രധാന നേട്ടമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മേയർ പദവി ഒഴിയുന്നുണ്ടെങ്കിലും പൊതുജീവിതത്തിൽ നിന്നും പൂർണ്ണമായി പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്രാന്‍റസ് വ്യക്തമാക്കി.

You might also like
Obama’s ‘Saddam Hussein’s Cheesecake Factory’ jab at Trump comes back to bite him: ‘Guy built himself a wizard prison’

ട്രംപിനെതിരെയുള്ള ഒബാമയുടെ ‘സദ്ദാം ഹുസൈന്റെ ചീസ്കേക്ക് ഫാക്ടറി’ പരിഹാസം തിരിച്ചടിയാകുന്നു: ‘സ്വന്തമായി ഒരു മാന്ത്രിക തടവറ പണിതയാളാണ് സംസാരിക്കുന്നത്’

Caledon is the 'epicentre' for illegal truck yards

കാലെഡൺ നിയമവിരുദ്ധ ട്രക്ക് യാർഡുകളുടെ ‘കേന്ദ്രബിന്ദു’

ചുവടുമാറ്റി ട്രംപ്: കാനഡ-യുഎസ് വ്യാപാര ചർച്ചകളിൽ നിർണ്ണായക പുരോഗതി

Disastrous Wind: Seven-Year-Old Severely Injured as Areca Nut Tree Falls; Locals Join Hands to Help

ദുരന്തമായി പെയ്ത കാറ്റ്: കമുക് വീണ് ഏഴുവയസ്സുകാരന് ഗുരുതര പരുക്ക്; കൈകോർക്കാൻ നാട്ടുകാർ

ഇടക്കാല തിരഞ്ഞെടുപ്പ്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

യുഎസില്‍ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് റെക്കോർഡിലേക്ക്

Top Picks for You
Top Picks for You