newsroom@amcainnews.com

ചുവടുമാറ്റി ട്രംപ്: കാനഡ-യുഎസ് വ്യാപാര ചർച്ചകളിൽ നിർണ്ണായക പുരോഗതി

കാനഡ-യുഎസ് വ്യാപാരയുദ്ധം അവസാനിക്കുന്നതായി സൂചന. യുഎസിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പും രാജ്യത്തെ കടുത്ത വിലക്കയറ്റവും കണക്കിലെടുത്ത്, ട്രംപ് ഭരണകൂടം വ്യാപാര ചർച്ചകൾ വേഗത്തിലാക്കിയതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ ആഴ്ചകളെ അപേക്ഷിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറ്റ് ഹൗസ് കാനഡയുമായുള്ള വ്യാപാര ചർച്ചകളിൽ വലിയ താത്പര്യം കാണിക്കുന്നുണ്ട്. ഇതോടെ, ഓഗസ്റ്റിൽ ചർച്ചകൾ തടസ്സപ്പെട്ട ഓട്ടോമൊബൈൽ താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുരോഗതിക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്.

ഇറാൻ യുദ്ധവും ട്രംപിന്‍റെ നികുതി നയങ്ങളും അമേരിക്കയിൽ കനത്ത വിലക്കയറ്റത്തിന് കാരണമായത് ജനങ്ങളിൽ വൻ അമർഷമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ യു.എസ് സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന ഭയവും ട്രംപിനെ ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിഷിഗൺ, മെയ്ൻ എന്നീ സംസ്ഥാനങ്ങളിൽ കാനഡയ്‌ക്കെതിരായ താരിഫുകളും പ്രതികാര താരിഫുകളും തിരഞ്ഞെടുപ്പ് വിഷയമായതാണ് ട്രംപിന്‍റെ പുതിയ നീക്കത്തിന് പിന്നിലെന്ന് കരുതുന്നു.

അതേസമയം, “അമേരിക്ക ആത്മാർത്ഥമായി സഹകരിക്കാൻ തയ്യാറാണെങ്കിൽ ചർച്ച പുനഃരാരംഭിക്കാൻ കാനഡ സന്നദ്ധമാണെന്ന്” കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു. കാനഡ-യു.എസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി രാജ്യതലസ്ഥാനമായ ഓട്ടവയിൽ തുടരുന്നതും വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

You might also like
Caledon is the 'epicentre' for illegal truck yards

കാലെഡൺ നിയമവിരുദ്ധ ട്രക്ക് യാർഡുകളുടെ ‘കേന്ദ്രബിന്ദു’

Cheated with Promise of Marriage; CI Penalized with Just Two Years Left for Retirement

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; വിരമിക്കാൻ രണ്ട് വർഷം ബാക്കി നിൽക്കെ സിഐക്ക് പണി കിട്ടി

Punjab’s politics of ‘Chitta Ravana’: Burnt twice, yet drugs survive

പഞ്ചാബിലെ ‘ചിറ്റ രാവണൻ’ രാഷ്ട്രീയം: രണ്ടുതവണ കത്തിച്ചെങ്കിലും അതിജീവിക്കുന്ന മയക്കുമരുന്ന്

ബി.സി. പ്രവിശ്യാ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങിൽ ഇടിവ്

വർണവിസ്മയം തീർക്കാൻ ലീഗ് സിറ്റി മലയാളി സമാജം: ‘വിന്‍റർ ബെൽസ് 2026’ ഡിസംബർ 26-ന്

Pakistan Reluctant to Accept Soldiers' Bodies; India Conducts Respectful Rites; Severe Setback for Pakistan at UN

സൈനികരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ പാക്കിസ്ഥാന് മടി; ആദരവോടെ സംസ്കരിച്ച് ഇന്ത്യ; യുഎന്നിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി

Top Picks for You
Top Picks for You