ഇടക്കാല തിരഞ്ഞെടുപ്പിന് (Midterm Elections) മുന്നോടിയായി കനേഡിയൻ കാർഷികോൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന 50% താരിഫിൽ ഇളവ് പ്രഖ്യാപിച്ച് യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതേസമയം, സെക്ഷൻ 338 പ്രകാരം 100 പുതിയ ഉൽപ്പന്നങ്ങൾക്ക് പുതുതായി 50% താരിഫ് ഏർപ്പെടുത്തിയതായും ട്രംപ് പ്രഖ്യാപിച്ചു. കാനഡയുമായുള്ള വ്യാപാര യുദ്ധം തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിക്കുന്ന് വിലയിരുത്തുന്ന മെയ്ൻ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രംപിന്‍റെ നയങ്ങൾ വലിയ രാഷ്ട്രീയ ചർച്ചയായി മാറിരുന്നു. നവംബർ 3-നാണ് യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്.
കൊറഗേറ്റഡ് പേപ്പർ, ബോക്സുകൾ, പ്ലാസ്റ്റിക് പാക്കിങ് സാമഗ്രികൾ, റെഫ്രിജറേഷൻ ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, പാക്കിങ് ഉപകരണങ്ങൾ, കടൽ പായൽ (seaweed) എന്നിവയ്ക്കാണ് താരിഫ് ഇളവ് ലഭിച്ചിരിക്കുന്നത്. എന്നാൽ കോക്കോ പൗഡർ, പെയിൻ്റുകൾ, ഷാംപൂ, തടിയിൽ നിർമ്മിച്ച ശവപ്പെട്ടികൾ, കാർപെറ്റുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പുതുതായി താരിഫ് ഏർപ്പെടുത്തി. ഒക്ടോബർ 30 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
അതേസമയവും പുതിയ തീരുവ നടപടികൾ ഫെഡറൽ സർക്കാർ വിലയിരുത്തുമെന്നും, യു.എസുമായുള്ള വ്യാപാര ബന്ധം ഇരുരാജ്യങ്ങൾക്കും കൂടുതൽ ഗുണകരമാക്കുന്നതിനായി പ്രവർത്തിക്കുമെന്നും കാനഡ-യു.എസ്. വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലായുടെ ഓഫീസ് അറിയിച്ചു.







