newsroom@amcainnews.com

ജി 7 ഉച്ചകോടിയുടെ കേന്ദ്രബിന്ദു ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷമാകുമെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം, ആല്‍ബര്‍ട്ടയില്‍ ഇന്ന് ആരംഭിക്കുന്ന ജി 7 ഉച്ചകോടിയുടെ കേന്ദ്രബിന്ദു ആയിരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ ലോക നേതാക്കള്‍ക്ക് ഉച്ചകോടി അവസരമൊരുക്കുന്നുവെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി പാര്‍ലമെന്റ് ഹില്ലില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി. ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ജി 7 ഉച്ചകോടിക്കായി ഇരു നേതാക്കളും കനനാസ്‌കിസിലേക്ക് തിരിക്കും.

അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേലും ഇറാനും തമ്മില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുകയാണ്. കൂടുതല്‍ മോശമായ സ്ഥിതിയാണ് വരാനിരിക്കുന്നതെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ഉടന്‍ ഒരു കരാറില്‍ എത്തേണ്ടതുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍പറഞ്ഞിരുന്നു.

You might also like
Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

Top Picks for You
Top Picks for You