newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിൽ യുവതിക്ക് നേരെ കരടിയുടെ ആക്രമണം

വാരാന്ത്യത്തിൽ ബ്രിട്ടീഷ് കൊളംബിയയിലെ സാൽമൺ ആമിന് സമീപം, യുവതിയെ കരടി ആക്രമിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെ ഷുസ്വപ് മെമ്മോറിയൽ സെമിത്തേരി ട്രെയിലിൽ യുവതി നായയുമായി നടക്കുന്നതിനിടെ ഒരു കരടിയേയും കുഞ്ഞിനേയും കണ്ടതായി ബ്രിട്ടീഷ് കൊളംബിയ കൺസർവേഷൻ ഓഫീസർ സർവീസ് അറിയിച്ചു. കരടിക്കുഞ്ഞിനെ നായ ആക്രമിച്ചപ്പോൾ കരടി യുവതിക്ക് നേരെ തിരിയുകയായിരുന്നു. കരടിയുടെ ആക്രമണത്തിൽ യുവതിക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന് ശേഷം, കരടികൾ പ്രദേശം വിട്ടുപോയി. യുവതിയെ ട്രെയിൽഹെഡിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഏജൻസി നിർദ്ദേശിച്ചു. ഷുസ്വപ് മെമ്മോറിയൽ സെമിത്തേരി ട്രെയിൽ അടച്ചു.

You might also like

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

കുതിച്ചുയർന്ന് ഇന്ധനവില: മേയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.2%

കുട്ടികളുടെ സുരക്ഷയും സോഷ്യൽ മീഡിയ ഭീമന്മാരുടെ നിയമപ്പോരാട്ടവും

കാലാവസ്ഥാ വ്യതിയാനം: ആൽബർട്ടയിൽ ഇൻഷുറൻസ് നിരക്കുകളിൽ വൻ വർധന

വിദ്യാഭ്യാസ ബോർഡുകളിലെ സൈബർ സുരക്ഷാ വീഴ്ച: നിർണായക കണ്ടെത്തലുകളുമായി മലയാളി ഗവേഷകൻ

വറ്റിവരളുന്ന അണക്കെട്ടുകൾ: ഗോവയിൽ ഒരു മാസത്തെ കരുതൽ ജലം മാത്രം; കടുത്ത ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You