newsroom@amcainnews.com

വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് ഗൂഡാലോചന നടത്തി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. വില്യം ലീ സ്പ്രാക്ടസ് ഫോക്നര്‍ എന്നയാളെ വെള്ളിയാഴ്ച്ച വാഷിംഗ്ടണില്‍ നിന്നും ജോര്‍ദാന്‍ ഡബ്ല്യു റിങ്കറെ മിസോറിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ യുഎഫ്‌സി പരിപാടി ആക്രമണ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ പരിപാടിക്ക് മുകളിലൂടെ പറത്തുകയും തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുമ്പോള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്യാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. അറസ്റ്റിലായ ഫോക്നറിനും റിങ്കറിനും എതിരെ കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റിങ്കര്‍, മുമ്പ് അറസ്റ്റിലായ മറ്റൊരാളില്‍ നിന്ന് 1,200 ഡോളര്‍ വാങ്ങി അത് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികള്‍ക്ക് കൈമാറിയെന്നാണ് ആരോപണം. റിങ്കറിന്‍റെ വീട്ടിലും സ്റ്റോറേജ് കണ്ടെയ്നറിലും ഞായറാഴ്ച നടത്തിയ പരിശോധനയില്‍ രണ്ട് റൈഫിളുകള്‍, ഒരു 9 മില്ലീമീറ്റര്‍ പിസ്റ്റള്‍, ത്രീഡി പ്രിൻ്റ് ചെയ്ത ഗ്ലോക്ക് മാതൃകയിലുള്ള കൈത്തോക്ക്, ഗ്യാസ് മാസ്ക്, ബാലിസ്റ്റിക് പ്ലേറ്റ്, പ്ലേറ്റ് കാരിയര്‍, ഒരു ഷീല്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

You might also like
Former U of Manitoba law dean arrested in France, faces extradition to Canada: police

മനിറ്റോബ സർവകലാശാല മുൻ ലോ ഡീൻ ഫ്രാൻസിൽ അറസ്റ്റിൽ; കാനഡയിലേക്ക് നാടുകടത്താൻ നടപടികൾ: പൊലീസ്

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

Top Picks for You
Top Picks for You