newsroom@amcainnews.com

അനിയന്ത്രിത ഭവന വിലക്കയറ്റം തടയാൻ ബിൽ പാസാക്കി യുഎസ് സെനറ്റ്

വീടുകളുടെ വിലയിലുണ്ടാവുന്ന വലിയ വര്‍ധന തടയുന്നതിനും വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ സിംഗിൾ ബെഡ്‌റൂം വീടുകള്‍ വന്‍തോതില്‍ വാങ്ങുന്നത് തടയുന്നതിനുമായുള്ള സുപ്രധാന ഭവന ബില്‍ അമേരിക്കന്‍ സെനറ്റ് പാസാക്കി. അഞ്ചിനെതിരേ 85 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഇനി ബില്‍ പ്രതിനിധി സഭയുടെ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ്) അംഗീകാരത്തിനായി വിടും. തുടർന്ന് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിടുന്നതോടെ ബിൽ നിയമമാകും. ട്വിൻ്റിഫസ്റ്റ് സെഞ്ചുറി റോഡ് ടു ഹൗസിംഗ് ആക്ട് എന്ന ഈ ബിൽ ജീവിതച്ചിലവ് വര്‍ധിച്ചതിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ക്കിടയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ നേട്ടമാകും.

രാജ്യത്ത് വീടുകളുടെ ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ വീടുകളുടെ നിര്‍മാണം വേഗത്തിലാക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ വീടുകള്‍ നിര്‍മിക്കാന്‍ ധനസഹായ പദ്ധതികളും ഗ്രാൻ്റുകളും അനുവദിക്കും. ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട അനാവശ്യ ഭരണനടപടികള്‍ കുറയ്ക്കും. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അനുമതി നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ അധികാരം നല്‍കും. വന്‍ നിക്ഷേപ സ്ഥാപനങ്ങള്‍ ഒറ്റകുടുംബ വീടുകള്‍ വാങ്ങുന്നത് നിയന്ത്രിക്കും.

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Top Picks for You
Top Picks for You