ഇറക്കുമതി ചെയ്യുന്ന, ടിന്നിലടച്ച പച്ചക്കറികൾക്ക് (Canned vegetables) 10% താരിഫ് ചുമത്തി കാനഡ. ജൂൺ 19 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ താരിഫ് ആഭ്യന്തര ഉത്പാദകർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കാനഡയുമായി വ്യാപാര കരാറുകൾ നിലവിലുള്ള അമേരിക്ക, മെക്സിക്കോ, ഇസ്രായേൽ, ചിലി എന്നിവടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും ഈ താരിഫ് ബാധകമായിരിക്കില്ല.
ജൂൺ 19 മുതൽ 200 ദിവസത്തേക്കാണ് താരിഫ് ചുമത്തിയിരിക്കുന്നത്. ടിന്നിലടച്ച പച്ചക്കറികളുടെ ഇറക്കുമതി ആഭ്യന്തര ഉത്പാദകരെ ബാധിക്കുന്നുണ്ടോ എന്നതിൽ കനേഡിയൻ ഇന്‍റർനാഷണൽ ട്രേഡ് ട്രിബ്യൂണൽ നടത്തുന്ന പഠനം പൂർത്തിയാകുന്നത് വരെയായിരിക്കും ഈ നടപടി.






