newsroom@amcainnews.com

സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന് ട്രംപ്; സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം തരില്ലെന്ന് മസ്‌കും

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മിലുള്ള വാക് പോര് രൂക്ഷമാവുകയാണ്. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ കരാറുകളും സബ്‌സിഡികളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം, കരാറുകള്‍ നിര്‍ത്തലാക്കിയാല്‍ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം ഉടന്‍ പിന്‍വലിക്കുമെന്നും മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്.

തന്റെ സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം ഉടന്‍ തന്നെ ഡീ കമ്മീഷന്‍ ചെയ്യാന്‍ ആരംഭിക്കുമെന്ന് മസ്‌ക് പറഞ്ഞു.’നമ്മുടെ ബജറ്റില്‍ കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനുള്ള എളുപ്പവഴി ഇലോണിന്റെ സര്‍ക്കാര്‍ സബ്‌സിഡികളും കോണ്‍ട്രാക്ടുകളും ഒഴിവാക്കുകയാണ്. ബൈഡന്‍ അത് ചെയ്യാതിരുന്നതില്‍ ഞാനെപ്പോഴും ആശ്ചര്യപ്പെട്ടിരുന്നു.’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.

അതിന് മറുപടിയായാണ് മസ്‌ക് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ സേവനം നിര്‍ത്തലാക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്. നിലവില്‍ ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണങ്ങള്‍ക്കായി യുഎസ് ഭരണകൂടം ആശ്രയിക്കുന്നത് സ്‌പേസ് എക്‌സിനെയാണ്. നാസയ്ക്ക് ഇപ്പോള്‍ സ്വന്തമായി ബഹിരാകാശ പേടകങ്ങളില്ല. സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിപ്പിച്ചതിന് ശേഷം നാസ ബഹിരാകാശ നിലയത്തിലേക്ക് സ്വന്തം സഞ്ചാരികളെ അയക്കുന്നതിനായി ആശ്രയിച്ചത് റഷ്യന്‍ പേടകങ്ങളെ ആയിരുന്നു. അതിന് അവസാനമിട്ടത് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം രംഗപ്രവേശം ചെയ്തതോടെയാണ്.

തിരഞ്ഞെടുപ്പ് കാലം മുതല്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കടുത്ത പിന്തുണ നല്‍കിയിരുന്ന ഇലോണ്‍ മസ്‌ക് ഇപ്പോള്‍ അദ്ദേഹവുമായി തെറ്റിയിരിക്കുകയാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമമാണ് ഇരുവരെയും തെറ്റിച്ചത്. ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ സ്വന്തം സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യല്‍ വഴിയും മസ്‌ക് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയും പരസ്പരം വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും കളിയാക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.

You might also like
Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You