newsroom@amcainnews.com

വനിതാ നേഷൻസ് കപ്പ് ഹോക്കി: യു എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

എഫ്.ഐ.എച്ച്. വനിതാ നേഷൻസ് കപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ജയം. പൂൾ എ-യിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം മൂന്നു ഗോളുകൾ തിരിച്ചടിക്കാൻ ഇന്ത്യൻ വനിതകൾ വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ 3 പോയിൻ്റുമായി പൂൾ എ-യിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഗോൾ വ്യത്യാസത്തിൽ ജപ്പാനാണ് നിലവിൽ ഒന്നാമത്. ടൂർണമെൻ്റിലെ ജേതാക്കൾക്ക് എഫ്.ഐ.എച്ച് പ്രോ ലീഗിലേക്ക് പ്രൊമോഷൻ ലഭിക്കും.

മത്സരത്തിന്‍റെ തുടക്കത്തിൽ ആഷ്‌ലി സെസ്സ (നാലാം മിനിറ്റ്), മെയ്ഡ്‌ലിൻ സിമ്മർ (ഏഴാം മിനിറ്റ്) എന്നിവരിലൂടെ യു.എസ് 2-0 ന്‍റെ ലീഡ് നേടിയിരുന്നു. രണ്ടാം ക്വാർട്ടറിൽ ഇന്ത്യ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. 17, 24 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി കോർണറുകൾ ഗോളാക്കി മാറ്റി ഡ്രാഗ് ഫ്ലിക്കർ ദീപിക ഇന്ത്യയെ ഒപ്പമെത്തിച്ചു. 28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് നവ്‌നീത് കൗർ ആദ്യ പകുതിക്ക് മുൻപ് തന്നെ ഇന്ത്യക്ക് 3-2 ന്‍റെ വിജയലീഡ് സമ്മാനിച്ചു.

You might also like

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

US Sanctions Iran's Mahan Air: India-based 'Skiez Travels' Included in the List

ഇറാന്റെ മഹാൻ എയറിന് യു.എസ്. ഉപരോധം: പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ‘സ്കൈസ് ട്രാവൽസും’

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

ടൊറന്റോ ഐലന്റ് വിമാനത്താവള തർക്കം രൂക്ഷമാകുന്നു; റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഫോർഡിന്റെ ഭീഷണി

കൊച്ചിയിൽ വൻ ലഹരിമരുന്ന് ശേഖരം നശിപ്പിച്ചു

An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

Top Picks for You
Top Picks for You