newsroom@amcainnews.com

കാലിഫോർണിയയിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥിനികൾ തിരമാലയിൽപ്പെട്ടു മരിച്ചു

കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ വൻ തിരമാലയിൽപ്പെട്ട് രണ്ടു ഇന്ത്യൻ വംശജരായ വിദ്യാർത്ഥിനികൾ മരിച്ചു. ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നീ സുഹൃത്തുക്കളാണ് കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. അപകടസാധ്യത കൂടുതലുള്ള ബീച്ചിലെ “കീഹോൾ” എന്ന പാറക്കെട്ടിന് സമീപം ഇരുവരും വിശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അതിനിടെ വൻ തിരമാലകളും ശക്തമായ കടൽപ്രവാഹവും ഇവരെ കടലിലേക്ക് വലിച്ചിഴക്കുകയായിരുന്നു.

വൈകിട്ട് അഞ്ചുമണിയോടെ ഒരു ദൃക്സാക്ഷി 911-ൽ വിവരം അറിയിച്ചതിനെ തുടർന്ന് വിവിധ രക്ഷാസേനകളും ഏജൻസികളും ചേർന്ന് വ്യാപകമായ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തകർ ഇരുവരെയും കണ്ടെത്തി കരയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. ഹർഷിത നായരെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മഹിയാൽ സ്രാനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണത്തിന് കീഴടങ്ങി. ഹർഷിത നായർ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർകെലിയിൽ ലീഗൽ സ്റ്റഡീസ് വിദ്യാർത്ഥിനിയായിരുന്നു. മഹിയാൽ സ്രാൻ സാൻ ജോസേ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണ്. ഇരുവരും കാലിഫോർണിയ വാഷിങ്ടൺ ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥിനികളായിരുന്നു.

You might also like
Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Top Picks for You
Top Picks for You