മിനിമം വേതനം വർധിപ്പിച്ച് അഞ്ച് കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് പ്രാബല്യത്തിൽ

ഉയരുന്ന ജീവിതച്ചെലവിന് അനുസരിച്ച് ഒൻ്റാരിയോ അടക്കം അഞ്ച് കനേഡിയൻ പ്രവിശ്യകൾ മിനിമം വേതനം വർധിപ്പിച്ചു. ഒൻ്റാരിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവസ്കോഷ, മാനിറ്റോബ, സസ്കാച്വാൻ എന്നീ പ്രവിശ്യകളാണ് മിനിമം വേതനം 25 മുതൽ 40 സെൻ്റ് വരെ വർധിപ്പിച്ചത്. അതേസമയം 2019 മുതൽ മിനിമം വേതനം വർധിപ്പിക്കാത്ത ആൽബർട്ട ഒഴികെയുള്ള എല്ലാ പ്രവിശ്യകളും പ്രദേശങ്ങളും ഈ വർഷം തങ്ങളുടെ വേതന നിരക്ക് ഉയർത്തിയിട്ടുണ്ട്. കാനഡയിൽ ഏറ്റവും കുറഞ്ഞ മിനിമം വേതനമുള്ള ആൽബർട്ടയിൽ ഇത് മണിക്കൂറിൽ 15 ഡോളറായി […]
വംശീയ അതിക്രമങ്ങൾക്കിരയായവർക്ക് നീതി ഉറപ്പാക്കും: മാർക്ക് കാർണി

രാജ്യത്ത് വംശീയ അതിക്രമങ്ങൾക്കിരയായവർക്ക് നീതി ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ‘നാഷണൽ ട്രൂത്ത് ആൻഡ് റെക്കൺസിലിയേഷൻ’ ദിനത്തിൽ എഡ്മിന്‍റനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ഇരുണ്ട അധ്യായം തിരുത്താനും തദ്ദേശീയ ജനവിഭാഗങ്ങളെ ഒരുമിച്ചുകൊണ്ടു പോകാനും ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1857 മുതൽ 1996 വരെയുള്ള കാലയളവിൽ ഒന്നര ലക്ഷത്തോളം ആദിവാസി കുട്ടികളെയാണ് കുടുംബങ്ങളിൽ നിന്ന് ബലം പ്രയോഗിച്ച് റസിഡൻഷ്യൽ സ്കൂളുകളിൽ എത്തിച്ചത്. കഠിനമായ പീഡനങ്ങളും രോഗങ്ങളും അവഗണനയും കാരണം ആറായിരത്തോളം […]
OLP നേതൃത്വം: സ്ഥാനാർത്ഥിത്വം പിൻവലിച്ച് എറിക് ലോംബാർഡി

ഒൻ്റാരിയോ ലിബറൽ പാർട്ടി നേതൃത്വമത്സരത്തിൽ നിന്നും പിന്മാറുന്നതായി സ്ഥാനാർത്ഥി എറിക് ലോംബാർഡി പ്രഖ്യാപിച്ചു. നേതൃസ്ഥാനത്തേക്കുള്ള തന്‍റെ പ്രചാരണം അവസാനിപ്പിച്ച എറിക്, എറ്റോബിക്കോ-ലേക്‌ഷോർ ലിബറൽ എംപിപി (MPP) ലീ ഫെയർക്ലോഫിനെ പിന്തുണയ്ക്കുമെന്നും അറിയിച്ചു. ഒൻ്റാരിയോ ലിബറൽ പാർട്ടി അംഗങ്ങൾ തങ്ങളുടെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാൻ നവംബർ 9 മുതൽ 20 വരെ വോട്ട് ചെയ്യും. തുടർന്ന് നവംബർ 21-ന് വിജയിയെ പ്രഖ്യാപിക്കും. ഇതോടെ നവ്ദീപ് ബെയ്ൻസ്, സ്റ്റെഫാനി ബോമാൻ, ലീ ഫെയർക്ലഫ്, ഡിലൻ മരാൻഡോ എന്നീ നാല് സ്ഥാനാർത്ഥികളാണ് […]
ഡാലസ് മാർത്തോമ്മാ ഫെസ്റ്റ് ഒക്ടോബർ 3-ന്

മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 27-ാമത് മാർത്തോമ്മാ ഫെസ്റ്റ് ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെ മാർത്തോമാ ഇവൻ്റ് സെന്ററിൽ നടക്കും. കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേള, കുടുംബ വിനോദങ്ങൾ, വിവിധ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ അടക്കം വിപുലമായ പരിപാടികളാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിന്‍റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാർമേഴ്‌സ് ബ്രാഞ്ച് സിറ്റി മേയർ ടെറി ലിൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഇടവക വികാരി റവ. എബ്രഹാം […]
ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ ഇന്ന് മെസ്‌ക്വിറ്റിൽ

ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ ഒക്ടോബർ ഒന്ന് വ്യാഴാഴ്ച വൈകിട്ട് ആറുമുതൽ എട്ടര വരെ മെസ്‌ക്വിറ്റിൽ നടക്കും. പാസ്റ്റർ സാമച്ചൻ പുനലൂർ മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർ തേജസ് ജേക്കബ് സംഗമത്തിന് ആതിഥേയത്വം വഹിക്കും. 940 Barnes Bridge Rd, Mesquite, TX 75150 എന്ന പുതിയ വിലാസത്തിലാണ് സംഗമം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ തേജസ് ജേക്കബുമായി ബന്ധപ്പെടുക: 832-310-9177.
സൈനിക ജനറല്‍-അഡ്മിറല്‍ പദവികളില്‍ വെട്ടിക്കുറയ്ക്കും: യുഎസ് പ്രതിരോധ സെക്രട്ടറി

അമേരിക്കന്‍ സൈന്യത്തിലെ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ 20% കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. സ്വയം പ്രവര്‍ത്തിക്കുന്നതും റോബോട്ടിക് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നതുമായ സംവിധാനങ്ങളുടെ ഉപയോഗം ഏകോപിപ്പിക്കുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക സൈനിക ചരിത്രത്തിലെ സമാധാനകാലത്തെ ഏറ്റവും വേഗമേറിയ മാറ്റമാണിതെന്നും ഹെഗ്‌സെത്ത് വിശേഷിപ്പിച്ചു. വെർജീനിയയിലെ മറൈന്‍ കോര്‍പ്‌സ് ബേസ് ക്വാണ്ടിക്കോയില്‍ ജൂനിയര്‍ ഓഫീസര്‍മാരെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്ത് നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദ ഫോഴ്‌സ്’ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. ജനറല്‍, […]
100 ഡോളർ എനർജി റിബേറ്റ് സമയപരിധി നീട്ടി ആൽബർട്ട സർക്കാർ

100 ഡോളർ എനർജി റിബേറ്റിനായുള്ള (energy rebate) അപേക്ഷാ തീയതി ഒക്ടോബർ 31 വരെ നീട്ടിയതായി ആൽബർട്ട സർക്കാർ അറിയിച്ചു. ഉയർന്ന ജീവിതച്ചെലവുകൾക്ക് ആശ്വാസമായി അർഹരായ പ്രാവശ്യനിവാസികളെ സഹായിക്കുന്നതിനായി ജൂലൈയിൽ ഈ റിബേറ്റ് പദ്ധതി ആരംഭിച്ചത്. കൂടാതെ ഒക്ടോബർ 1 മുതൽ പ്രാദേശിക ഇന്ധന നികുതി (provincial fuel tax) ഒഴിവാക്കിയതായും പ്രവിശ്യാ സർക്കാർ അറിയിച്ചു. പദ്ധതി ആരംഭിച്ചതുമുതൽ 1.45 ദശലക്ഷത്തിലധികം ആൽബർട്ട നിവാസികൾ ഇതിനായി അപേക്ഷിക്കുകയും ആനുകൂല്യം നേടുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. അപേക്ഷാ തീയതി […]
വേർപിരിയൽ പരിഹാരമല്ല: ദേശീയ ഐക്യം നിലനിർത്തണമെന്ന് പിയേർ പൊളിയേവ്

ആൽബർട്ടയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് വേർപിരിയൽ പരിഹാരമാകില്ലെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ്. ആൽബർട്ട വേർപിരിയൽ ഹിതപരിശോധനയ്ക്ക് മൂന്നാഴ്ചയിൽ താഴെ മാത്രം സമയം ശേഷിക്കെ, എഡ്മിന്‍റനിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ഐക്യവും സാമ്പത്തിക ഭദ്രതയും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. രാജ്യം തകർച്ചയിലല്ലെന്നും ഭരണകൂടത്തിൻ്റെ തെറ്റായ നയങ്ങളാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ആൽബർട്ടയിലെ ഊർജ്ജ മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഫെഡറൽ സർക്കാർ തയ്യാറാകണമെന്നും രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ […]
കാൽനടയാത്രക്കാരുടെ സുരക്ഷ: പുതിയ ട്രാഫിക് സിഗ്നൽ സംവിധാനവുമായി കാൽഗറി സിറ്റി

നഗരത്തിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനവുമായി കാൽഗറി സിറ്റി രംഗത്ത്. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന അത്യാധുനിക ട്രാഫിക് സിഗ്നൽ സംവിധാനമായ ‘ലീഡിങ് പെഡസ്ട്രിയൻ ഇന്‍റർവെൽ’ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്ന് സിറ്റി അധികൃതർ വ്യക്തമാക്കി. ഡ്രൈവർമാർക്ക് കാൽനടയാത്രക്കാരെ കൂടുതൽ വ്യക്തമായി കാണാനും അപകടസാധ്യത ഒഴിവാക്കാനും സാധിക്കുന്ന ഈ സംവിധാനം അപകടങ്ങൾ കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. വാഹനങ്ങൾക്ക് പച്ച വെളിച്ചം തെളിയുന്നതിന് മൂന്ന് മുതൽ ഏഴ് സെക്കൻഡ് മുൻപ് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സിഗ്നൽ […]
സാമ്പത്തിക വളർച്ച ലക്ഷ്യം: കുടിയേറ്റ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ കാർണി

രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാൻ കുടിയേറ്റ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. കോവിഡിന് ശേഷം രാജ്യത്തുണ്ടായ അനിയന്ത്രിതമായ ജനസംഖ്യാ വർധനയും ഭവന-ആരോഗ്യ മേഖലകളിലെ കടുത്ത പ്രതിസന്ധിയും പരിഗണിച്ച്, താൽക്കാലിക തൊഴിലാളികളുടെയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും വരവ് വെട്ടിച്ചുരുക്കുന്ന നയമാണ് കാനഡ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കാനഡയിലെ കുടിയേറ്റ സംവിധാനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാണെന്നും ജനസംഖ്യാ വർധനയ്ക്ക് അനിവാര്യമായ ഇളവുകൾ പരിഗണിക്കുന്നുണ്ടെന്നും മാർക്ക് കാർണി വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും താൽക്കാലിക ജീവനക്കാരുടെയും അനുപാതം മൊത്തം ജനസംഖ്യയുടെ 7 ശതമാനത്തിൽ നിന്ന് […]