newsroom@amcainnews.com

സൈനിക ജനറല്‍-അഡ്മിറല്‍ പദവികളില്‍ വെട്ടിക്കുറയ്ക്കും: യുഎസ് പ്രതിരോധ സെക്രട്ടറി

അമേരിക്കന്‍ സൈന്യത്തിലെ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ 20% കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. സ്വയം പ്രവര്‍ത്തിക്കുന്നതും റോബോട്ടിക് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നതുമായ സംവിധാനങ്ങളുടെ ഉപയോഗം ഏകോപിപ്പിക്കുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക സൈനിക ചരിത്രത്തിലെ സമാധാനകാലത്തെ ഏറ്റവും വേഗമേറിയ മാറ്റമാണിതെന്നും ഹെഗ്‌സെത്ത് വിശേഷിപ്പിച്ചു. വെർജീനിയയിലെ മറൈന്‍ കോര്‍പ്‌സ് ബേസ് ക്വാണ്ടിക്കോയില്‍ ജൂനിയര്‍ ഓഫീസര്‍മാരെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്ത് നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദ ഫോഴ്‌സ്’ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.

ജനറല്‍, അഡ്മിറല്‍ പദവികളില്‍ 10% കുറവ് വരുത്താന്‍ കഴിഞ്ഞ വര്‍ഷം ഉത്തരവായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 20 ശതമാനമായി വർധിപ്പിക്കാൻ തീരുമാനം. 2027 ജനുവരി ഒന്നിനകം പുതിയ നയം നടപ്പാക്കണമെന്നും എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഡ്രോണ്‍ യുദ്ധവും സ്വയം പ്രവര്‍ത്തിക്കുന്ന സൈനിക സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കാനുള്ള തീരുമാനവും ശ്രദ്ധേയമായി. ആധുനിക യുദ്ധമേഖലകളില്‍ ഡ്രോണുകളും മറ്റ് ആളില്ലാ സംവിധാനങ്ങളും കൂടുതല്‍ നിര്‍ണായകമാകുന്നതിനിടെയാണ് നീക്കം. എന്നാല്‍ ഇതിന് ഒരു മാസം മുമ്പ് യൂറോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഡ്രോണ്‍ യുദ്ധത്തില്‍ പ്രത്യേക പരിശീലനം നേടിയ ഒരു യുഎസ് ആര്‍മി യൂണിറ്റിനെ പരമ്പരാഗത ഇന്‍ഫന്‍ട്രി ബറ്റാലിയനായി തിരിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. യുദ്ധരീതികള്‍ അതിവേഗം മാറുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം എന്തുകൊണ്ടാണെന്ന് യുഎസ് കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടി അംഗങ്ങള്‍ സൈന്യത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

You might also like
Masinagudi trip: Strict restrictions and entry ban for tourists

മസിനഗുഡി യാത്ര: സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങളും പ്രവേശന വിലക്കും

PM looks at when to boost immigration as government gets system 'under control'

കാനഡയുടെ കുടിയേറ്റ നയം: ജനസംഖ്യയിൽ നിയന്ത്രിത വർദ്ധനവ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

Gaur attacks school bus; two students injured, and bus windows smashed

സ്കൂൾ ബസ്സിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്, ബസ്സിന്റെ ഗ്ലാസുകൾ തകർന്നു

US Supreme Court permits Trump administration to deport undocumented immigrants to third countries

അനധികൃത കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താൻ ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതി അനുമതി

വംശീയ അതിക്രമങ്ങൾക്കിരയായവർക്ക് നീതി ഉറപ്പാക്കും: മാർക്ക് കാർണി

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

Top Picks for You
Top Picks for You