newsroom@amcainnews.com

മിനിമം വേതനം വർധിപ്പിച്ച് അഞ്ച് കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് പ്രാബല്യത്തിൽ

ഉയരുന്ന ജീവിതച്ചെലവിന് അനുസരിച്ച് ഒൻ്റാരിയോ അടക്കം അഞ്ച് കനേഡിയൻ പ്രവിശ്യകൾ മിനിമം വേതനം വർധിപ്പിച്ചു. ഒൻ്റാരിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവസ്കോഷ, മാനിറ്റോബ, സസ്കാച്വാൻ എന്നീ പ്രവിശ്യകളാണ് മിനിമം വേതനം 25 മുതൽ 40 സെൻ്റ് വരെ വർധിപ്പിച്ചത്. അതേസമയം 2019 മുതൽ മിനിമം വേതനം വർധിപ്പിക്കാത്ത ആൽബർട്ട ഒഴികെയുള്ള എല്ലാ പ്രവിശ്യകളും പ്രദേശങ്ങളും ഈ വർഷം തങ്ങളുടെ വേതന നിരക്ക് ഉയർത്തിയിട്ടുണ്ട്. കാനഡയിൽ ഏറ്റവും കുറഞ്ഞ മിനിമം വേതനമുള്ള ആൽബർട്ടയിൽ ഇത് മണിക്കൂറിൽ 15 ഡോളറായി തുടരുന്നു. സെപ്റ്റംബർ ഒന്നിന് മിനിമം വേതനം വർധിപ്പിച്ച നൂനവൂട്ടാണ് മണിക്കൂറിൽ 20 ഡോളറിലധികം തുകയുമായി രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത്.

ഒൻ്റാരിയോയിലെ മിനിമം വേതനം മണിക്കൂറിൽ 17.95 ഡോളറായി വർധിപ്പിച്ചപ്പോൾ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ 17.30 ഡോളറായും നോവസ്കോഷയിൽ 17 ഡോളറുമായും നിരക്ക് ഉയർത്തി. മാനിറ്റോബയിലെ പുതിയ മിനിമം വേതനം 16.40 ഡോളറാണ്. സസ്കാച്വാൻ സർക്കാർ 15.70 ഡോളറായും മിനിമം വേതനം ഉയർത്തിയിട്ടുണ്ട്.

You might also like

H-1B വീസ ഇല്ലാതാകുമോ? ഒരു വര്‍ഷത്തിനുള്ളില്‍ യുഎസ് തൊഴില്‍ വീസയില്‍ വലിയ മാറ്റങ്ങൾ

Infant found dead after sleeping with parents: Police launch investigation in Texas

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കൈക്കുഞ്ഞ് മരിച്ച നിലയിൽ: ടെക്സസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Government of Canada invests in Nuit Blanche Ottawa event

ഓട്ടവയിലെ ‘നൂയിറ്റ് ബ്ലാഞ്ച്’ പരിപാടിക്ക് ധനസഹായം പ്രഖ്യാപിച്ച് കാനഡ സർക്കാർ

ആൽബർട്ട റഫറണ്ടം ഒക്ടോബർ 19-ന്; വേർപിരിയൽ അടക്കം 10 വിഷയങ്ങളിൽ വോട്ടെടുപ്പ്

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

Miraculous escape amidst dangers: Four brave passengers overpower the attacker on the plane

അപകടങ്ങൾക്കിടയിലെ അത്ഭുത രക്ഷപ്പെടൽ: വിമാനത്തിൽ അക്രമിയെ കീഴ്പ്പെടുത്തി ധീരരായ നാല് യാത്രക്കാർ

Top Picks for You
Top Picks for You