ഒൻ്റാരിയോ ലിബറൽ പാർട്ടി നേതൃത്വമത്സരത്തിൽ നിന്നും പിന്മാറുന്നതായി സ്ഥാനാർത്ഥി എറിക് ലോംബാർഡി പ്രഖ്യാപിച്ചു. നേതൃസ്ഥാനത്തേക്കുള്ള തന്റെ പ്രചാരണം അവസാനിപ്പിച്ച എറിക്, എറ്റോബിക്കോ-ലേക്ഷോർ ലിബറൽ എംപിപി (MPP) ലീ ഫെയർക്ലോഫിനെ പിന്തുണയ്ക്കുമെന്നും അറിയിച്ചു. ഒൻ്റാരിയോ ലിബറൽ പാർട്ടി അംഗങ്ങൾ തങ്ങളുടെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാൻ നവംബർ 9 മുതൽ 20 വരെ വോട്ട് ചെയ്യും. തുടർന്ന് നവംബർ 21-ന് വിജയിയെ പ്രഖ്യാപിക്കും.
ഇതോടെ നവ്ദീപ് ബെയ്ൻസ്, സ്റ്റെഫാനി ബോമാൻ, ലീ ഫെയർക്ലഫ്, ഡിലൻ മരാൻഡോ എന്നീ നാല് സ്ഥാനാർത്ഥികളാണ് ഒൻ്റാരിയോ ലിബറൽ പാർട്ടി നേതാവാകാനുള്ള മത്സരത്തിൽ ഇപ്പോൾ അവശേഷിക്കുന്നത്. റോബ് സെർജാനക് നേരത്തെ തന്നെ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചിരുന്നു.







