newsroom@amcainnews.com

വംശീയ അതിക്രമങ്ങൾക്കിരയായവർക്ക് നീതി ഉറപ്പാക്കും: മാർക്ക് കാർണി

രാജ്യത്ത് വംശീയ അതിക്രമങ്ങൾക്കിരയായവർക്ക് നീതി ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ‘നാഷണൽ ട്രൂത്ത് ആൻഡ് റെക്കൺസിലിയേഷൻ’ ദിനത്തിൽ എഡ്മിന്‍റനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ഇരുണ്ട അധ്യായം തിരുത്താനും തദ്ദേശീയ ജനവിഭാഗങ്ങളെ ഒരുമിച്ചുകൊണ്ടു പോകാനും ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1857 മുതൽ 1996 വരെയുള്ള കാലയളവിൽ ഒന്നര ലക്ഷത്തോളം ആദിവാസി കുട്ടികളെയാണ് കുടുംബങ്ങളിൽ നിന്ന് ബലം പ്രയോഗിച്ച് റസിഡൻഷ്യൽ സ്കൂളുകളിൽ എത്തിച്ചത്. കഠിനമായ പീഡനങ്ങളും രോഗങ്ങളും അവഗണനയും കാരണം ആറായിരത്തോളം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ വലിയ അനീതിയുടെ പൂർണ്ണ ഉത്തരവാദിത്തം ഫെഡറൽ സർക്കാരിനാണെന്ന് കാർണി തുറന്നു സമ്മതിച്ചു.

You might also like

മിനിമം വേതനം വർധിപ്പിച്ച് അഞ്ച് കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് പ്രാബല്യത്തിൽ

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

Sean ‘Diddy’ Combs living VIP life behind bars with massages, alcohol, nude photos and a cellphone: report

ജയിലിലും ആഡംബര ജീവിതം നയിച്ച് സീൻ ‘ഡിഡി’ കോംപ്സ്: മസാജ്, മദ്യം, സെൽഫോൺ എന്നിവയുണ്ടെന്ന് റിപ്പോർട്ട്

മോണ്‍ട്രിയലില്‍ കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

അമിതമായി ചൂടാകുന്നു: ചൈനീസ് സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Top Picks for You
Top Picks for You