newsroom@amcainnews.com

100 ഡോളർ എനർജി റിബേറ്റ് സമയപരിധി നീട്ടി ആൽബർട്ട സർക്കാർ

100 ഡോളർ എനർജി റിബേറ്റിനായുള്ള (energy rebate) അപേക്ഷാ തീയതി ഒക്ടോബർ 31 വരെ നീട്ടിയതായി ആൽബർട്ട സർക്കാർ അറിയിച്ചു. ഉയർന്ന ജീവിതച്ചെലവുകൾക്ക് ആശ്വാസമായി അർഹരായ പ്രാവശ്യനിവാസികളെ സഹായിക്കുന്നതിനായി ജൂലൈയിൽ ഈ റിബേറ്റ് പദ്ധതി ആരംഭിച്ചത്. കൂടാതെ ഒക്ടോബർ 1 മുതൽ പ്രാദേശിക ഇന്ധന നികുതി (provincial fuel tax) ഒഴിവാക്കിയതായും പ്രവിശ്യാ സർക്കാർ അറിയിച്ചു.

പദ്ധതി ആരംഭിച്ചതുമുതൽ 1.45 ദശലക്ഷത്തിലധികം ആൽബർട്ട നിവാസികൾ ഇതിനായി അപേക്ഷിക്കുകയും ആനുകൂല്യം നേടുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. അപേക്ഷാ തീയതി നീട്ടുന്നതിലൂടെ, കൂടുതൽ കുടുംബങ്ങൾക്ക് അപേക്ഷിക്കാനും സാമ്പത്തിക സഹായം നേടാനും സാധിക്കുമെന്ന് ട്രഷറി ബോർഡ്-ധനകാര്യ മന്ത്രി ജേസൺ നിക്സൺ പറഞ്ഞു. കൂടുതൽ ആളുകൾക്ക് വേഗത്തിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിനായി, ഓൺലൈൻ സംവിധാനത്തിൽ മൂന്നാമതൊരു പേയ്‌മെൻ്റ് രീതി കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

18 വയസിന് മുകളിൽ പ്രായമുള്ള, വാർഷിക വരുമാനം 225,000 ഡോളറിൽ താഴെയുള്ള അൽബർട്ട നിവാസികൾക്ക് 100 ഡോളർ എനർജി റിബേറ്റിനായി അപേക്ഷിക്കാം. ഒരു വീട്ടിലെ രണ്ട് മുതിർന്ന വ്യക്തികൾക്ക് 200 ഡോളർ വരെ ലഭിക്കും. അർഹരായവർക്ക് Alberta Official Website വഴി അപേക്ഷകൾ സമർപ്പിക്കാം.

You might also like

ക്യുബെക്ക് തിരഞ്ഞെടുപ്പ്: ‘ഏർലി വോട്ടിങ്’ ആരംഭിച്ചു

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

Gaur attacks school bus; two students injured, and bus windows smashed

സ്കൂൾ ബസ്സിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്, ബസ്സിന്റെ ഗ്ലാസുകൾ തകർന്നു

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

ആൽബർട്ടയിൽ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു: റിപ്പോർട്ട്

55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

Top Picks for You
Top Picks for You