newsroom@amcainnews.com

കാൽനടയാത്രക്കാരുടെ സുരക്ഷ: പുതിയ ട്രാഫിക് സിഗ്നൽ സംവിധാനവുമായി കാൽഗറി സിറ്റി

നഗരത്തിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനവുമായി കാൽഗറി സിറ്റി രംഗത്ത്. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന അത്യാധുനിക ട്രാഫിക് സിഗ്നൽ സംവിധാനമായ ‘ലീഡിങ് പെഡസ്ട്രിയൻ ഇന്‍റർവെൽ’ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്ന് സിറ്റി അധികൃതർ വ്യക്തമാക്കി. ഡ്രൈവർമാർക്ക് കാൽനടയാത്രക്കാരെ കൂടുതൽ വ്യക്തമായി കാണാനും അപകടസാധ്യത ഒഴിവാക്കാനും സാധിക്കുന്ന ഈ സംവിധാനം അപകടങ്ങൾ കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. വാഹനങ്ങൾക്ക് പച്ച വെളിച്ചം തെളിയുന്നതിന് മൂന്ന് മുതൽ ഏഴ് സെക്കൻഡ് മുൻപ് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സിഗ്നൽ നൽകുന്നതാണ് ഈ സംവിധാനം.

നഗരസഭയുടെ ‘വിഷൻ സീറോ’ ലക്ഷ്യമിടുന്ന അപകടരഹിത റോഡ് ശൃംഖല എന്ന ആശയത്തിന്‍റെ ഭാഗമായി ഘട്ടംഘട്ടമായി കൂടുതൽ തിരക്കേറിയ ജംഗ്ഷനുകളിലേക്ക് ഈ സംവിധാനം നടപ്പിലാക്കാനാണ് കാൽഗറി ഗതാഗത വകുപ്പിൻ്റെ തീരുമാനം. നഗരത്തിൽ കാൽനടയാത്രക്കാർ ഉൾപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

You might also like

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണി; വിദഗ്ധർ

Sean ‘Diddy’ Combs living VIP life behind bars with massages, alcohol, nude photos and a cellphone: report

ജയിലിലും ആഡംബര ജീവിതം നയിച്ച് സീൻ ‘ഡിഡി’ കോംപ്സ്: മസാജ്, മദ്യം, സെൽഫോൺ എന്നിവയുണ്ടെന്ന് റിപ്പോർട്ട്

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

Main Malayalam and Tamil OTT Releases of This Week

ഈ ആഴ്ചയിലെ പ്രധാന മലയാളം, തമിഴ് ഒടിടി റിലീസുകൾ

H-1B വീസ ഇല്ലാതാകുമോ? ഒരു വര്‍ഷത്തിനുള്ളില്‍ യുഎസ് തൊഴില്‍ വീസയില്‍ വലിയ മാറ്റങ്ങൾ

Revolutionary Changes on YouTube: AI Features and YouTube Shopping Introduced

യൂട്യൂബിൽ വിപ്ലവകരമായ മാറ്റങ്ങൾ: എഐ ഫീച്ചറുകളും യൂട്യൂബ് ഷോപ്പിങ്ങും അവതരിപ്പിച്ചു

Top Picks for You
Top Picks for You