newsroom@amcainnews.com

H-1B വീസ ഇല്ലാതാകുമോ? ഒരു വര്‍ഷത്തിനുള്ളില്‍ യുഎസ് തൊഴില്‍ വീസയില്‍ വലിയ മാറ്റങ്ങൾ

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യുഎസിലേക്ക് എത്തിച്ചേരുന്നതിനു ഏറ്റവുമധികം ആശ്രയിക്കുന്ന H-1B വീസ ഇല്ലാതാകുമോ? ആശങ്കയ്ക്ക് വഴിവെച്ച് യുഎസ് തൊഴില്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറലിന്‍റെ പ്രസ്താവന. യുഎസിലെ H-1B വീസ പദ്ധതിയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് തൊഴില്‍ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആന്‍റണി ഡി’എസ്‌പോസിറ്റോ വ്യക്തമാക്കി. വിദേശ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും നിരവധി കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കാണുന്ന H-1B വീസ സംവിധാനമായിരിക്കില്ല 365 ദിവസത്തിന് ശേഷം ഉണ്ടാകുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

H-1B വീസ പദ്ധതി പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിലും, അടുത്ത വര്‍ഷത്തോടെ പദ്ധതി വളരെ വ്യത്യസ്തമായിരിക്കുമെന്നു സൂചിപ്പിച്ചു. ചില മാധ്യമങ്ങള്‍ ഈ പരാമര്‍ശത്തെ H-1B വീസ പദ്ധതി പൂര്‍ണമായി അവസാനിപ്പിക്കാനുള്ള സാധ്യതയായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ തൊഴിലാളി സംവിധാനത്തിലെ ക്രമക്കേടുകള്‍ക്കെതിരെ നടക്കുന്ന നടപടി സാധാരണ രേഖാപരിശോധന മാത്രമല്ലെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട തട്ടിപ്പ്, തൊഴിലാളി ചൂഷണം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങളില്‍ രാജ്യവ്യാപക അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് യുഎസ് അധികൃതര്‍. വ്യാജ തൊഴിലുടമകള്‍, ഇല്ലാത്ത ജോലികള്‍, അനധികൃതമായി വിസ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഡി’എസ്‌പോസിറ്റോ പറഞ്ഞു. സെപ്റ്റംബര്‍ 18-ന് തൊഴില്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസ് നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായും നിരവധി കുറ്റങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. H-1B വീസയ്ക്ക് പുറമേ ജെ വണ്‍ വീസ ഉപയോഗിച്ച് ചില കോളജുകള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളും അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ H-1B വീസ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള മറ്റ് നടപടികളും ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അപേക്ഷിക്കുന്ന കമ്പനികള്‍ സമാന ജോലികളിലുള്ള അമേരിക്കന്‍ തൊഴിലാളികളെ അടുത്തിടെ പിരിച്ചുവിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പുതിയ നിര്‍ദേശം. ചില പുതിയ H-1B വീസ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളർ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You might also like
Ramanattukara - Karipur Elevated Highway: Renewed hopes for the project

രാമനാട്ടുകര – കരിപ്പൂർ എലിവേറ്റഡ് ഹൈവേ: പദ്ധതിക്ക് വീണ്ടും പ്രതീക്ഷ

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Honda's third electric scooter 'QC3' in the market

ഹോണ്ടയുടെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ ‘ക്യൂസി3’ വിപണിയിൽ

U.S. Import Bans and Affected Products

യു.എസ്. ഇറക്കുമതി നിരോധനവും ബാധിക്കപ്പെടുന്ന ഉൽപ്പന്നങ്ങളും

ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Top Picks for You
Top Picks for You