എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രാ-കുടിയേറ്റ നിയന്ത്രണം 60 ദിവസത്തേക്ക് കൂടി നീട്ടിയതായി കാനഡ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) എബോള അണുബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. തിങ്കളാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കേണ്ടിയിരുന്ന നിയന്ത്രണങ്ങളാണ് നവംബർ 27 വരെ നീട്ടിയത്. മേയ് മാസം മുതൽ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കാനഡ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പിആർ ലഭിച്ചവരടക്കം പതിനായിരക്കണക്കിന് ആളുകളെ അനിശ്ചിതത്വത്തിലാക്കി വീസയും യാത്രാാനുമതികളും ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണം ഇതോടെ തുടരും. കഴിഞ്ഞ 21 ദിവസത്തിനിടെ ഡിആർസി സന്ദർശിച്ച മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് കാനഡയിലേക്കുള്ള വിമാനങ്ങളിൽ കയറാനോ കാനഡ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനോ അനുമതിയില്ല. ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ 21 ദിവസം ക്വാറൻ്റീനിൽ കഴിയണം. കാനഡ പൗരന്മാരും സ്ഥിരതാമസക്കാരും ഈ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയാൽ 21 ദിവസത്തെ ക്വാറൻ്റീൻ നിർബന്ധമാണ്.







