newsroom@amcainnews.com

10 ലക്ഷം ഡോളർ പാരിതോഷികം: ഗോൾഡി ബ്രാറിനായുള്ള തിരച്ചിൽ ശക്തമാക്കി എഫ്ബിഐ

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന സംശയിക്കുന്ന ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജീത് സിങ്ങിനായുള്ള തിരച്ചിൽ ശക്തമാക്കി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ഗോൾഡി ബ്രാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്നും എഫ്ബിഐ പ്രഖ്യാപിച്ചു. ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘവുമായി (Lawrence Bishnoi Organized Crime Group) ഗോൾഡി ബ്രാറിന് ബന്ധമുണ്ടെന്ന് എഫ്ബിഐ പറയുന്നു. യുഎസിലും കാനഡയിലുടനീളവും വിവിധ അക്രമ പ്രവർത്തനങ്ങളിൽ ഈ സംഘം ഏർപ്പെട്ടിട്ടുണ്ടെന്ന് എഫ്ബിഐ വ്യക്തമാക്കി.

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ എഫ്ബിഐ നടത്തുന്ന ഈ നീക്കത്തെ കനേഡിയൻ സർക്കാർ സ്വാഗതം ചെയ്തു. ബ്രാറിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എഫ്ബിഐയുടെ 1-800-CALL-FBI (1-800-225-5324) എന്ന നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

2023-ൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഒരു സിഖ് ക്ഷേത്രത്തിന് സമീപത്താണ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിൽ ഗോൾഡി ബ്രാറിനെതിരെ കനേഡിയൻ പൊലീസ് കുറ്റം ചുമത്തിയിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായായിരുന്നു. എന്നാൽ, നിജ്ജാർ വധക്കേസിൽ ഇന്ത്യൻ ഭരണകൂടത്തിന് നേരിട്ട് പങ്കുള്ളതായി നിലവിൽ തെളിവുകളൊന്നുമില്ലെന്ന് കനേഡിയൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

You might also like

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

More than 16 kilograms of cocaine seized in Ottawa drug trafficking investigation

ഒട്ടാവയിൽ മയക്കുമരുന്ന് വേട്ട: 16 കിലോഗ്രാമിലധികം കൊക്കോെയ്ൻ പിടികൂടി

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യോം കിപ്പൂർ (Yom Kippur) ആഘോഷത്തിനിടെ ഒന്റാറിയോയിലെ സിനഗോഗിന് സമീപം വെടിവെയ്പ്പ്; പൊലീസുകാരനും ഒരാൾക്കും പരുക്ക്

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Top Picks for You
Top Picks for You