newsroom@amcainnews.com

ഹോണ്ടയുടെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ ‘ക്യൂസി3’ വിപണിയിൽ

Honda's third electric scooter 'QC3' in the market

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ‘ക്യൂസി3’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.35 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ വാഹനം 5000 രൂപ നൽകി ബുക്ക് ചെയ്യാവുന്നതാണ്. ഡൽഹി, ആഗ്ര, കട്ടക്, സൂറത്ത്, കൊല്ലം എന്നീ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഹോണ്ട റെഡ്വിങ് ഡീലർഷിപ്പുകൾ വഴി ആദ്യഘട്ടത്തിൽ വിതരണം ആരംഭിക്കുന്ന ഈ വാഹനം, ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ഐഡിസി സാക്ഷ്യപ്പെടുത്തിയ 145 കിലോമീറ്റർ റേഞ്ചും 3kWh ബാറ്ററിയുമാണ് ഇതിലുള്ളത്. ക്യൂസി1 നെ അപേക്ഷിച്ച് ഇരട്ടി ബാറ്ററി ശേഷിയും 81 ശതമാനം അധിക റേഞ്ചും ക്യൂസി3 വാഗ്ദാനം ചെയ്യുന്നുണ്ട്. ഹബ്ബ് മൗണ്ടഡ് മോട്ടോറും മുന്നിൽ ഡിസ്ക് ബ്രേക്കും നൽകിയിരിക്കുന്ന ഇതിന്റെ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് ചെയ്യാൻ വെറും നാല് മണിക്കൂർ മാത്രം മതിയെന്നതും പ്രത്യേകതയാണ്.

പ്രായോഗികതയുടെ കാര്യത്തിലും വാഹനം മികച്ചതാണ്. 32 ലിറ്ററിന്റെ വിശാലമായ അണ്ടർ സീറ്റ് സ്റ്റോറേജ് ഇതിലുണ്ട്. കൂടാതെ, 5 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹോണ്ട റോഡ്‌സിങ്ക് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകളും നൽകിയിരിക്കുന്നു. മാറ്റ് ഫോട്ടോകോം ഗ്രേ മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ്, പേൾ ഷാഡോ ബ്ലൂ, പേൾ സൈറൻ ബ്ലൂ എന്നീ നാല് വർണ്ണഭേദങ്ങളിൽ ക്യൂസി3 ലഭ്യമാണ്.

പ്രായോഗികതയുടെ കാര്യത്തിലും ക്യൂസി3 മറ്റ് ഹോണ്ട മോഡലുകളെ അപേക്ഷിച്ച് മുന്നിലാണ്. ക്യൂസി 1ൽ 26 ലീറ്റർ അണ്ടർ സീറ്റ് സ്റ്റോറേജാണെങ്കിൽ പുതിയ ക്യൂസി 3യിൽ 32 ലീറ്ററിന്റെ വിശാലമായ സ്റ്റോറേജ് ക്യാപ്പസിറ്റിയാണുള്ളത്. അതേസമയം, സ്വാപ്പബിൾ ബാറ്ററികൾ ഉപയോഗിക്കുന്ന ആക്ടീവ ഇയിൽ കാര്യമായ ബൂട്ട് സ്പേസ് ലഭിച്ചിരുന്നില്ല. കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും ദൈനംദിന പ്രായോഗിക ഉപയോഗത്തിനും പറ്റിയ മോഡലെന്ന നിലയിലാണ് ഹോണ്ട ക്യൂസി 3 അവതരിപ്പിച്ചിരിക്കുന്നത്.

5 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മറ്റൊരു സവിശേഷത. ഹോണ്ട റോഡ്‌സിങ്ക് കണക്ടിവിറ്റി, കണക്ടഡ് വെഹിക്കിൾ ഫീച്ചറുകൾ, ടേൺ ബൈ ടേൺ നാവിഗേഷൻ എന്നിവയും ഡിസ്‌പ്ലേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാറ്റ് ഫോട്ടോകോം ഗ്രേ മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ്, പേൾ ഷാഡോ ബ്ലൂ, പേൾ സൈറൻ ബ്ലൂ എന്നീ നിറങ്ങളിലാണ് വാഹനം എത്തുക.

You might also like
Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

FSSAI proposes to ban 'paneer' label for substitute products, ensure strict disclosure

FSSAI (ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി) പനീർ പകരക്കാരിലുള്ള ഉൽപ്പന്നങ്ങൾക്ക് ‘പനീർ’ ലേബൽ നിരോധിക്കാൻ നിർദ്ദേശിച്ചു

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You