യുഎസ് ഇമിഗ്രന്‍റ് വീസ ഇന്‍റർവ്യൂ: ഇന്ത്യൻ അപേക്ഷകർ കരുതേണ്ട പ്രധാന രേഖകൾ ഇതാ

അമേരിക്കൻ ഇമിഗ്രന്‍റ് വീസ ഇന്‍റർവ്യൂവിന് ഹാജരാകുന്ന ഇന്ത്യൻ അപേക്ഷകർ നിർബന്ധമായും കൈവശം വെക്കേണ്ട രേഖകളുടെ വിവരങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തുവിട്ടു. അഭിമുഖത്തിന് എത്തുന്നതിന് മുൻപായി അപേക്ഷകർ ബയോമെട്രിക് വിവരങ്ങൾ കൈമാറുകയും നിർദ്ദിഷ്ട പാനൽ ഫിസിഷ്യന്‍റെ അടുക്കൽ നിന്നുള്ള മെഡിക്കൽ പരിശോധന പൂർത്തിയാക്കുകയും വേണം. അപേക്ഷിക്കുന്ന കേന്ദ്രത്തിനും വീസ കാറ്റഗറിക്കും അനുസരിച്ച് ആവശ്യമായ രേഖകളിൽ മാറ്റങ്ങൾ വരാമെങ്കിലും, പ്രധാനമായും താഴെ പറയുന്ന രേഖകൾ കരുതേണ്ടതുണ്ട് : NVC ഇന്‍റർവ്യൂ ലെറ്റർ : നാഷണൽ വീസ സെന്‍ററിൽ (NVC) […]
ഷാരോണ്‍ ഫെലോഷിപ്പ് സതേണ്‍ റീജനൽ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 2 മുതല്‍ മെസ്‌കീറ്റില്‍

ടെക്സസ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (SFCNA) സതേണ്‍ റീജനൽ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 2 മുതല്‍ 4 വരെ മെസ്‌കീറ്റിലെ ഷാരോണ്‍ ഇവൻ്റ് സെന്‍ററില്‍ നടക്കും. സങ്കീര്‍ത്തനം 34:5 അടിസ്ഥാനമാക്കിയുള്ള ”യേശുവിനെ നോക്കുക; പ്രകാശിതരാകുക” എന്നതാണ് കണ്‍വെന്‍ഷന്‍റെ വിഷയം. ഒക്ടോബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, 3 ശനിയാഴ്ച വൈകിട്ട് 6:30-നും, 4 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങള്‍ ആരംഭിക്കും. പാസ്റ്റര്‍മാരായ ഫെയ്ത്ത് ബ്ലെസണ്‍, ജോയ് തോമസ്, റെജി മാത്യു എന്നിവര്‍ പ്രസംഗിക്കും. […]
ഹൈവേ പട്രോളിങ്ങിനിടെ കെന്‍റക്കി സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു കൊല്ലപ്പെട്ടു

യുഎസിലെ കെന്‍റക്കിയില്‍ ഹൈവേയില്‍ പട്രോളിങ് നടത്തുന്നതിനിടെ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. ഹെയ്ഡന്‍ ഫിലിപ്‌സ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. കെന്‍റക്കി സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ വാറന്‍ കൗണ്ടിയിലെ ഇന്‍റര്‍സ്റ്റേറ്റ് 65ല്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 38-ാം മൈല്‍ മാര്‍ക്കറിന് സമീപത്തായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിന് പിന്നാലെ പ്രതി സഞ്ചരിച്ചിരിക്കാമെന്ന് കരുതുന്ന നീല കലര്‍ന്ന ചാരനിറത്തിലുള്ള […]
യുഎസ് പ്രതിരോധവകുപ്പിൽ സൈബർ ആക്രമണം: 30 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോർന്നു

അമേരിക്കന്‍ പ്രതിരോധ വകുപ്പിലുണ്ടായ(പെന്‍റഗണ്‍) സൈബർ ആക്രമണത്തിൽ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏകദേശം 30 ലക്ഷത്തിലധികം ആളുകളുടെ അതീവ രഹസ്യമായ വിവരങ്ങള്‍ പുറത്തായതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍, സൈനിക സിവിലിയന്‍ ജീവനക്കാര്‍ നിര്‍വഹിച്ചിരുന്ന ജോലികളുടെ വിവരങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ന്നത്. ജീവിച്ചിരിക്കുന്ന 27.6 ലക്ഷം പേരുടെയും മരണപ്പെട്ട 2.94 ലക്ഷം പേരുടെയും വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2025 ഒക്ടോബര്‍ മുതല്‍ 2026 ജൂലൈ വരെയാണ് ഇത്തരത്തില്‍ ഡേറ്റാ ചോര്‍ച്ച […]
H-1B വീസ ഇല്ലാതാകുമോ? ഒരു വര്‍ഷത്തിനുള്ളില്‍ യുഎസ് തൊഴില്‍ വീസയില്‍ വലിയ മാറ്റങ്ങൾ

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യുഎസിലേക്ക് എത്തിച്ചേരുന്നതിനു ഏറ്റവുമധികം ആശ്രയിക്കുന്ന H-1B വീസ ഇല്ലാതാകുമോ? ആശങ്കയ്ക്ക് വഴിവെച്ച് യുഎസ് തൊഴില്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറലിന്‍റെ പ്രസ്താവന. യുഎസിലെ H-1B വീസ പദ്ധതിയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് തൊഴില്‍ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആന്‍റണി ഡി’എസ്‌പോസിറ്റോ വ്യക്തമാക്കി. വിദേശ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും നിരവധി കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കാണുന്ന H-1B വീസ സംവിധാനമായിരിക്കില്ല 365 […]
10 ലക്ഷം ഡോളർ പാരിതോഷികം: ഗോൾഡി ബ്രാറിനായുള്ള തിരച്ചിൽ ശക്തമാക്കി എഫ്ബിഐ

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന സംശയിക്കുന്ന ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജീത് സിങ്ങിനായുള്ള തിരച്ചിൽ ശക്തമാക്കി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ഗോൾഡി ബ്രാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്നും എഫ്ബിഐ പ്രഖ്യാപിച്ചു. ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘവുമായി (Lawrence Bishnoi Organized Crime Group) ഗോൾഡി ബ്രാറിന് ബന്ധമുണ്ടെന്ന് എഫ്ബിഐ പറയുന്നു. യുഎസിലും കാനഡയിലുടനീളവും വിവിധ അക്രമ പ്രവർത്തനങ്ങളിൽ ഈ സംഘം ഏർപ്പെട്ടിട്ടുണ്ടെന്ന് […]
എബോള യാത്രാവിലക്ക് നവംബർ 27 വരെ നീട്ടി കാനഡ

എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രാ-കുടിയേറ്റ നിയന്ത്രണം 60 ദിവസത്തേക്ക് കൂടി നീട്ടിയതായി കാനഡ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) എബോള അണുബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. തിങ്കളാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കേണ്ടിയിരുന്ന നിയന്ത്രണങ്ങളാണ് നവംബർ 27 വരെ നീട്ടിയത്. മേയ് മാസം മുതൽ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കാനഡ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിആർ ലഭിച്ചവരടക്കം പതിനായിരക്കണക്കിന് ആളുകളെ അനിശ്ചിതത്വത്തിലാക്കി വീസയും യാത്രാാനുമതികളും ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണം […]
സ്റ്റിയറിങ് തകരാർ: 35,000 വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോക്‌സ്‌വാഗൺ കാനഡ

സ്റ്റിയറിങ് തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ഫോക്‌സ്‌വാഗൺ വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2018 മോഡൽ അറ്റ്‌ലസ് (Atlas), ടിഗ്വാൻ (Tiguan) എന്നിവയുൾപ്പെടെ ഏകദേശം 35,300 വാഹനങ്ങളെയാണ് തകരാർ ബാധിച്ചിരിക്കുന്നതെന്ന് ഫോക്‌സ്‌വാഗൺ കാനഡ അറിയിച്ചു. “അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യം ലഭ്യമാകുമ്പോൾ, ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ കമ്പനി വിവരം അറിയിക്കും. തുടർന്ന് അംഗീകൃത ഡീലറുമായി കൂടിക്കാഴ്ച നിശ്ചയിച്ച്, ഉടമകൾക്ക് യാതൊരു ചെലവുമില്ലാതെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താവുന്നതാണ്,” കമ്പനി വക്താവ് തോമസ് ടെറ്റ്‌സ്‌ലാഫ് വ്യക്തമാക്കി. ഈ തിരിച്ചുവിളിക്കലുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം […]
പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 733 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന 733 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിനായുള്ള അപേക്ഷ സമർപ്പിക്കാൻ ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഇതോടെ 2026-ൽ ഇതുവരെ നടന്ന എക്സ്പ്രസ് എൻട്രി ഡ്രോകളുടെ ആകെ എണ്ണം 57 ആയി. കൂടാതെ ഈ വർഷം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ ആകെ 1,29,715 ITA-കൾ ഐആർസിസി നൽകിയിട്ടുണ്ട്. സെപ്റ്റംബർ 28-ന് നടന്ന ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഏറ്റവും […]