newsroom@amcainnews.com

ജോര്‍ജിയയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ്; 12 കൗമാരക്കാര്‍ക്ക് പരുക്ക്

യുഎസിലെ ജോര്‍ജിയയില്‍ ജന്മദിനാഘോഷത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ 12 കൗമാരക്കാര്‍ക്ക് വെടിയേറ്റു. മേക്കണിലെ കരോളിന്‍ ക്രെയ്റ്റണ്‍ പാര്‍ക്കില്‍ ഞായറാഴ്ച്ച അര്‍ധരാത്രിക്ക് ശേഷമാണ് വെടിവെപ്പ് നടന്നത്. പാര്‍ക്കില്‍ നടന്ന ആഘോഷത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്നും തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ബിബ് കൗണ്ടി ഷെരീഫ് ഡേവിഡ് ഡേവിസ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിക്കായി വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരു സംഘം യുവാക്കള്‍ ജന്മദിനം ആഘോഷിക്കാന്‍ പാര്‍ക്കിലെത്തിയതായിരുന്നു. പിന്നീട് മറ്റൊരു സംഘം കൂടി അവിടെ എത്തുകയും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം വാക്കേറ്റത്തിലേര്‍പ്പെടുകയും തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നു. പാര്‍ക്കിലെ നിരീക്ഷണ ക്യാമറയില്‍ വെടിവെപ്പിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വെടിയൊച്ച കേട്ടതോടെ പാര്‍ക്കിലുണ്ടായിരുന്ന ആളുകള്‍ പല ദിശകളിലേക്കും ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരില്‍ 19 വയസുള്ള ഒരു യുവാവും 18 വയസ്സുള്ള നാല് യുവാക്കളും 17 വയസ്സുള്ള അഞ്ച് യുവാക്കളും 18 വയസ്സുള്ള രണ്ട് യുവതികളും ഉള്‍പ്പെടുന്നു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

You might also like
Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

ഒൻ്റാരിയോ സ്കാർബ്റോയിൽ മുസ്ലിം യുവതിക്കെതിരെ വിദ്വേഷ ആക്രമണം: അന്വേഷണം ഊർജ്ജിതം

മോണ്‍ട്രിയല്‍ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

Top Picks for You
Top Picks for You