newsroom@amcainnews.com

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

ഓട്ടവ : കനേഡിയൻ പാർലമെൻ്റിൻ്റെ ശരത്കാല സമ്മേളനം ആരംഭിക്കാനിരിക്കെ, രാജ്യത്തെ തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ഒരുങ്ങി ലിബറൽ സർക്കാർ. തൊഴിൽ തർക്കങ്ങളിലും പണിമുടക്കുകളിലും സർക്കാരിന് ഇടപെടാനുള്ള അധികാരങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലാണ് സഭയിൽ ആദ്യം അവതരിപ്പിക്കുക. കൂടാതെ ഫെഡറൽ പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുന്ന “ബിൽഡിങ് കാനഡ സ്‌ട്രോങ് ആക്ട്”, എ.ഐ ചാറ്റ്‌ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലുകൾ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം വിലക്കുന്ന ബില്ലുകൾ എന്നിവയും പാർലമെൻ്റിൻ്റെ പരിഗണനയ്ക്ക് എത്തും.

തൊഴിൽ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ചർച്ച കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ഗവൺമെൻ്റ് ഹൗസ് ലീഡർ സ്റ്റീവൻ മക് കിനോൺ വ്യക്തമാക്കി. തൊഴിൽ നിയമത്തിലെ ‘സെക്ഷൻ 107’ ലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തുക. അവശ്യ മേഖലകളിലെ പണിമുടക്കുകൾ തടയാൻ, സർക്കാർ ഇടപെടൽ ഒഴിവാക്കുകയാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് തൊഴിൽ മന്ത്രി പാറ്റി ഹജ്ദു അറിയിച്ചു. അതേസമയം ഫെഡറൽ സർക്കാർ നീക്കത്തിനെതിരെ തൊഴിലാളി സംഘടനകളും വ്യവസായികളും രംഗത്തെത്തിയിട്ടുണ്ട്.

You might also like
Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Top Picks for You
Top Picks for You