മോണ്‍ട്രിയല്‍ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് സെൻ്റ്-ബ്രിജിഡ്-ഡി-ഐബര്‍വില്‍ മുനിസിപ്പാലിറ്റിയിലെ ഹൈവേ 10-ന് സമീപം റാങ് ഡെ എസ്‌കോസെയ്‌സ് മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് തീപിടിച്ചത്.
ഉച്ചയ്ക്ക് 2.30-ഓടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി SQ വക്താവ് അറിയിച്ചു. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹെലികോപ്റ്ററിന്‍റെ ഉടമസ്ഥത അടക്കമുള്ള വിവരങ്ങളും പൊലീസ് വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.







