newsroom@amcainnews.com

ആൽബർട്ടയിൽ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു: റിപ്പോർട്ട്

മുൻവർഷങ്ങളെ അപേക്ഷിച്ച് ആൽബർട്ടയിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണ പരാതികളെന്ന് ആൽബർട്ട വർക്കേഴ്‌സ് കോമ്പൻസേഷൻ ബോർഡ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജീവനക്കാരുടെ കുറവ്, രോഗികളുടെ നീണ്ട കാത്തിരിപ്പ് സമയം, മാനസിക സമ്മർദ്ദം എന്നിവയാണ് ഈ അതിക്രമങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകളേക്കാൾ ഇരട്ടിയാണ് ജീവനക്കാർ അഭിമുഖീകരിക്കുന്ന വാക്കാലുള്ള അധിക്ഷേപങ്ങളും ഭീഷണികളുമെന്നും യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു.

ജീവനക്കാരുടെ സുരക്ഷയ്ക്കായി എഡ്മിന്‍റനിലെ പ്രമുഖ ആശുപത്രികളിൽ വെപ്പൺ ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ താൽക്കാലിക സുരക്ഷാ സംവിധാനങ്ങൾക്കപ്പുറം, ജീവനക്കാരുടെ എണ്ണം കൂട്ടുകയും ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൃത്യമായ നയരൂപീകരണം നടത്തുകയും വേണമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരും ട്രേഡ് യൂണിയനുകളും സർക്കാരിനോട് ആവശ്യപ്പെട്ടു.

You might also like
Suicide attempts by crew members on the USS Abraham Lincoln ship

യുഎസ്എസ് ഏബ്രഹാം ലിങ്കൺ കപ്പലിലെ സേനാംഗങ്ങളുടെ ആത്മഹത്യാശ്രമങ്ങൾ

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

The crocodile terror in Kothayar has ended; the crocodile finally got caught in the net

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

Attention Expats: Important information regarding bank strike and remittances

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ബാങ്ക് പണിമുടക്കും പണമയക്കലും സംബന്ധിച്ച പ്രധാന വിവരങ്ങൾ

France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

Top Picks for You
Top Picks for You