newsroom@amcainnews.com

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

കാനഡയിലെ ബ്രാംപ്ടണിൽ സായാഹ്ന സവാരിക്കിറങ്ങിയ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും ഏകദേശം 20,000 ഡോളർ (ഏകദേശം 13 ലക്ഷം രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. ജൂലൈ 28-ന് വൈകുന്നേരം ആറു മണിയോടെ ചിങ്ഗൂസി റോഡിനും ബോവെയർഡ് ഡ്രൈവ് വെസ്റ്റിനും സമീപമാണ് സംഭവം നടന്നത്. എന്നാൽ, വയോധികയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ച അതേ വ്യക്തിയെന്ന് സംശയിക്കുന്ന ഒരാൾ ഉൾപ്പെട്ട സമാനമായ മറ്റൊരു സംഭവത്തിന്‍റെ ദൃശ്യങ്ങൾ ടൊറൻ്റോ പൊലീസ് പുറത്തുവിട്ടതോടെയാണ് ഈ സംഭവും പുറത്തറിഞ്ഞത്. 78 വയസ്സുള്ള വയോധികയെ അയൽവാസിയാണെന്ന് […]

യുഎഇയിലെ കനേഡിയൻ അംബാസഡറായി ഇന്ത്യൻ വംശജൻ അങ്കദ് സിങ് ധില്ലൺ

ഇന്ത്യൻ വംശജനായഅങ്കദ് സിങ് ധില്ലണെ യുഎഇയിലെ കാനഡയുടെ പുതിയ അംബാസഡറായി നിയമിച്ചതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. നിലവിലെ അംബാസഡറായ രാധ കൃഷ്ണ പാണ്ഡെയ്ക്ക് പകരക്കാരനായി അങ്കദ് സിങ് ചുമതലയേൽക്കും. പഞ്ചാബിലെ ലുധിയാനയിലുള്ള ഗുങ്‌റാന ഗ്രാമത്തിൽ നിന്നുള്ള അങ്കദ് സിങ് 2015-ൽ പീൽ (Peel) മേഖലയിൽ ലിബറൽ പാർട്ടി ഓഫ് കാനഡയുടെ ഫീൽഡ് ഓർഗനൈസർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ന്യൂബ്രൺസ്വിക് മൗണ്ട് ആലിസൺ സർവകലാശാലയിൽ നിന്ന് ഇന്‍റർനാഷണൽ റിലേഷൻ (International Relations) പഠനം പൂർത്തിയാക്കി. […]

കാനഡയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു, ഭർത്താവ് അറസ്റ്റിൽ

കാനഡയിൽ ഇന്ത്യൻ വംശജയായ യുവതി ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടു. മുപ്പത് വയസ്സുള്ള രമൺ ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവായ മൻദീപ് സിങ്ങിനെ (41) അറസ്റ്റ് ചെയ്തു. പങ്കാളിയിൽ നിന്നുള്ള ഗാർഹിക പീഡനത്തെ തുടർന്നുണ്ടായ മരണമാണിതെന്ന് കനേഡിയൻ പൊലീസ് വ്യക്തമാക്കി. സെപ്റ്റംബർ 15-ന് ലണ്ടൻ ഒൻ്റാരിയോയിലെ സമ്മർസൈഡ് മേഖലയിലെ ചെൽട്ടൺ റോഡിലുള്ള ഇവരുടെ വീട്ടിലാണ് സംഭവം നടന്നത്. സംഭവസമയത്ത് വീട്ടിൽ മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നുവെങ്കിലും അവർക്കാർക്കും പരുക്കേറ്റിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയപ്പോൾ രണ്ട് കുട്ടികളുടെ അമ്മയായ രമൺ […]

ഇന്ത്യ- കാനഡ നയതന്ത്രബന്ധം: ചർച്ച നടത്തി എസ് ജയശങ്കർ- അനിത ആനന്ദ്

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദും ചർച്ച നടത്തി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി (UNGA) സമ്മേളനത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ചർച്ചകളിൽ പുരോഗതിയുണ്ടെന്നും സുരക്ഷ, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കുമെന്നും […]