newsroom@amcainnews.com

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ കേരളപ്പിറവി ആഘോഷം നവംബര്‍ എട്ടിന്

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷിക്കുന്നു. നവംബര്‍ എട്ട് ഞായറാഴ്ച വൈകുന്നേരം നാലിന് അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് (10197 Northeast Ave, Philadelphia, PA 19116) കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നത്. കേരളീയ ഭാഷ, സംസ്‌കാരം, പാരമ്പര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം പ്രവാസി മലയാളികളുടെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കുന്നത്. പ്രവേശനം സൗജന്യമാണ്.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. സംഗീതം, നൃത്തം ഉള്‍പ്പെടെയുള്ള വിവിധ വിനോദപരിപാടികള്‍ പരിപാടിക്ക് മാറ്റുകൂട്ടും. ട്രൈസ്റ്റേറ്റ് മേഖലയിലെ മലയാളി സമൂഹത്തിന്‍റെന്റെ സജീവ പങ്കാളിത്തത്തോടെ വിപുലമായ രീതിയിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം കേരളാ ഡേ ചെയര്‍മാന്‍ തോമസ് പോള്‍ അറിയിച്ചു. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ലെനോ സ്‌കറിയ, സെക്രട്ടറി ജോബി ജോര്‍ജ്, ട്രഷറര്‍ രാജന്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി ആഘോഷത്തിന്‍റെ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നൽകുന്നു.

ആഘോഷത്തിന്‍റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. വിന്‍സൻ്റ് ഇമ്മാനുവല്‍, ജോര്‍ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോണ്‍, ഫിലിപ്പോസ് ചെറിയാന്‍, ജീമോന്‍ ജോര്‍ജ്, സുരേഷ് നായര്‍, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു, സുമോദ് നെല്ലിക്കാല, റോണി വര്‍ഗീസ്, സാജന്‍ വര്‍ഗീസ്, ദിലീപ് ജോര്‍ജ്, ജോണ്‍ പണിക്കര്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിച്ചു വരുന്നു.

You might also like
Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ഒൻ്റാരിയോ സ്കാർബ്റോയിൽ മുസ്ലിം യുവതിക്കെതിരെ വിദ്വേഷ ആക്രമണം: അന്വേഷണം ഊർജ്ജിതം

Top Picks for You
Top Picks for You