newsroom@amcainnews.com

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

കാനഡയിലെ ബ്രാംപ്ടണിൽ സായാഹ്ന സവാരിക്കിറങ്ങിയ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും ഏകദേശം 20,000 ഡോളർ (ഏകദേശം 13 ലക്ഷം രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. ജൂലൈ 28-ന് വൈകുന്നേരം ആറു മണിയോടെ ചിങ്ഗൂസി റോഡിനും ബോവെയർഡ് ഡ്രൈവ് വെസ്റ്റിനും സമീപമാണ് സംഭവം നടന്നത്. എന്നാൽ, വയോധികയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ച അതേ വ്യക്തിയെന്ന് സംശയിക്കുന്ന ഒരാൾ ഉൾപ്പെട്ട സമാനമായ മറ്റൊരു സംഭവത്തിന്‍റെ ദൃശ്യങ്ങൾ ടൊറൻ്റോ പൊലീസ് പുറത്തുവിട്ടതോടെയാണ് ഈ സംഭവും പുറത്തറിഞ്ഞത്.

78 വയസ്സുള്ള വയോധികയെ അയൽവാസിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാരി സമീപിച്ചത്. നടപ്പാതയിലൂടെ നടന്നുപോകുന്ന പ്രായമായ സ്ത്രീയുടെ അരികിലായി ഒരു എസ്‌യുവി (SUV) വന്ന് നിൽക്കുന്നതായി പൊലീസ് പുറത്തുവിട്ട ദ്രശ്യങ്ങളിൽ കാണാം. വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു സ്ത്രീ കുനിഞ്ഞ് പ്രായമായ സ്ത്രീയുടെ കാലിൽ തൊടുകയും തുടർന്ന് അവരെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഏകദേശം 110 ഗ്രാം സ്വർണാഭരണങ്ങളാണ് തട്ടിയെടുത്തതെന്ന് വയോധികയുടെ മകൻ രാഘവേന്ദ്ര കുമാർ അറിയിച്ചു.

പ്രതി സഞ്ചരിച്ചതായി സംശയിക്കുന്ന വെള്ള നിറത്തിലുള്ള ഷെവർലെ ഇക്വിനോക്സ് (Chevrolet Equinox) എന്ന വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പീൽ പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു. ഈ വാഹനത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ റീജനൽ പൊലീസ് വക്താവ് അഭ്യർത്ഥിച്ചു.

You might also like

മാർക്ക് കാർണിക്കെതിരെ വധഭീഷണി: കുറ്റം സമ്മതിച്ച് കാൽഗറി സ്വദേശി

California warns of flooding as King Tides peak over Thanksgiving

താങ്ക്സ്ഗിവിംഗ് ദിനങ്ങളിൽ കിംഗ് ടൈഡുകൾ (ശക്തമായ വേലിയേറ്റം) മൂർദ്ധന്യത്തിലെത്തുന്നതിനാൽ കാലിഫോർണിയയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

കാലിഫോർണിയയിൽ സംഗീതനിശയ്ക്കിടെ വെടിവെപ്പ്; 9 പേർക്ക് പരുക്ക്

കൂകിപ്പായാൻ സിടിഎ ഹോളിഡേ ട്രെയിന്‍: ആദ്യ സര്‍വീസ് 27 മുതല്‍

Judge Strikes Down Four-Year Limit, International Students Keep “Duration of Status”

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള നാല് വർഷത്തെ സമയപരിധി ജഡ്ജി റദ്ദാക്കി; ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ തുടരും

Grok AI creates child sexual abuse material; Virginia and Oregon sue Musk's SpaceX

ഗ്രോക്ക് (Grok) എഐ കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ നിർമ്മിക്കുന്നു; മസ്കിന്റെ സ്പേസ് എക്സിനെതിരെ കേസ് നൽകി വിർജീനിയയും ഒറിഗോണും

Top Picks for You
Top Picks for You