newsroom@amcainnews.com

കാനഡയിൽ പഞ്ചാബി ഗായകന് വെടിയേറ്റു: പിന്നിൽ ഗോദാര സംഘം

കാനഡയിൽ പഞ്ചാബി ഗായകൻ തേജി കഹ്‌ലോണിന് വെടിയേറ്റു. രോഹിത് ഗോദാരയുടെ ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് ഗായകന് നേരെ വെടിയുതിർത്തത്. ബിക്കാനീറിലെ ലുങ്കരൻസറിൽ നിന്നുള്ള ഒരു കുപ്രസിദ്ധ ഗുണ്ടാനേതാവാണ് റാവുത്രാം സ്വാമി എന്നും അറിയപ്പെടുന്ന രോഹിത് ഗോദാര. സംഭവത്തിൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചു.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മറ്റൊരു ഗുണ്ടാസംഘത്തിനു വിവരങ്ങൾ കൈമാറിയെന്ന് ആരോപിച്ചാണ് ഗോദാര സംഘം തേജിയെ ആക്രമിച്ചത്. ബിസിനസുകാർ, ബിൽഡർമാർ, സാമ്പത്തിക ഇടനിലക്കാർ എന്നിവരുൾപ്പെടെ തങ്ങളുടെ എതിരാളികളെ സഹായിക്കുന്ന ആരെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുമെന്നും “ഇതൊരു തുടക്കം മാത്രമാണ്” എന്നും സംഘം കടുത്ത ഭീഷണി മുഴക്കി.

ഈ മാസം ആദ്യം, രാജസ്ഥാനിലെ കുച്ചമാൻ പട്ടണത്തിലെ ഒരു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ബിസിനസുകാരനായ രമേശ് റുലാനിയ(40)യെ ഗോദാര സംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. 2022 ഡിസംബറിൽ സിക്കാറിൽ നടന്ന രാജു തെഹാത്തിന്റെ കൊലപാതകം, 2022 മേയിൽ നടന്ന പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകം, 2023 ഡിസംബറിൽ കർണി സേന തലവൻ സുഖ്‌ദേവ് സിങ് ഗൊഗാമേദിയുടെ കൊലപാതകം എന്നിവയുൾപ്പെടെ നിരവധി കൊലപാതകങ്ങളുമായി ഗോദാര സംഘത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

You might also like
Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

Top Picks for You
Top Picks for You