newsroom@amcainnews.com

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ലൊസാഞ്ചലസ് : നഗരത്തിലെ വയോജന താമസകേന്ദ്രത്തില്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു. വെടിവെപ്പിൽ മൂന്നു ജീവനക്കാര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ലൊസാഞ്ചലസിലെ പ്രോഗ്രസീവ് ഹോം ഫോര്‍ ദ എല്‍ഡര്‍ലിയുടെ ലോബിയില്‍ തിങ്കളാഴ്ച്ച രാവിലെ 11ഓടെയാണ് വെടിവെപ്പ് നടന്നത്.

വെടിയേറ്റ മൂന്ന് പേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ലൊസാഞ്ചലസ് പൊലീസ് ഡിപ്പാര്‍ട്ട്മെൻ്റ് ഡെപ്യൂട്ടി ചീഫ് മാര്‍ക്ക് റെയ്ന അറിയിച്ചു. 60 വയസ് പ്രായമുള്ള പുരുഷനും 40 വയസും , 70 വയസുമുള്ള രണ്ട് സ്ത്രീകളുമാണ് പരുക്കേറ്റവരെന്ന് പൊലീസ് വ്യക്തമാക്കി. 60 വയസ് പ്രായമുള്ള പുരുഷനാണ് പ്രതിയെന്നും ഇയാളും സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വെടിവെപ്പിന്‍റെ കാരണം, പ്രതിയും പരുക്കേറ്റ ജീവനക്കാരും തമ്മിലുള്ള ബന്ധം, വെടിയുതിര്‍ക്കാന്‍ ഇടയാക്കിയ സാഹചര്യം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

You might also like
3-storey under-construction building collapses near Delhi's Chawri Bazaar Metro station; several feared trapped

ഡൽഹിയിലെ ചാവ്രി ബസാർ മെട്രോ സ്റ്റേഷന് സമീപം നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

കാലിഫോർണിയയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്: ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു, 6 പേർക്ക് പരുക്ക്

Nipah Patients Given U.S. Company's Drug; KMSCL Orders Probe to Unravel Mystery

നിപ്പ രോഗികൾക്ക് യു.എസ് കമ്പനിയുടെ മരുന്ന്; ദുരൂഹത തെളിക്കാൻ കെ.എം.എസ്.സി.എൽ അന്വേഷണം!

ഫ്ലോറിഡയിൽ റിപ്പബ്ലിക്കന്‍ വിജയം: ബൈറണ്‍ ഡൊണാള്‍ഡ്‌സ് ഗവർണർ

യൂറോപ്പിൽ ഫ്രീസർ സൈബർ ആക്രമണം: മുന്നറിയിപ്പ് നൽകി കാനഡ

കെബെക്കിൽ ഹാലോവീൻ ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നും: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

Top Picks for You
Top Picks for You