newsroom@amcainnews.com

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

അമേരിക്കന്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ന്യൂയോര്‍ക്ക് മേയര്‍ സോഹ്‌റാന്‍ മംദാനിയും കൂടിക്കാഴ്ച നടത്തി. മാന്‍ഹട്ടനിലെ ഗ്രേസി മാന്‍ഷനില്‍ അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഏകദേശം ഒരു മണിക്കൂര്‍ നീണ്ടു. കുടിയേറ്റ നിയമനടപടികള്‍, നഗരത്തിലെ ഭവനപ്രശ്‌നം, പൊതുസുരക്ഷ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 2025ലെ മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് മൂന്നാം തവണയാണ്.

മംദാനി മേയറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ട്രംപ് അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും, തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും സൗഹൃദപരമായ സമീപനമാണ് സ്വീകരിച്ചത്. മംദാനി മികച്ച മേയറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞത്. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തിയ ട്രംപ്, നഗരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മംദാനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയും വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ 12,000 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള നിർദ്ദേശവും ചര്‍ച്ചയായതായി മംദാനി അറിയിച്ചു. ക്വീന്‍സിലെ സണ്ണിസൈഡ് യാര്‍ഡുമായി ബന്ധപ്പെട്ട ഈ പദ്ധതിക്ക് ഫെഡറല്‍ സര്‍ക്കാരിന്‍റെ അനുമതിയും ധനസഹായവും ആവശ്യമാണ്. പദ്ധതിക്കായി ഏകദേശം 21 ബില്യണ്‍ ഡോളറിന്‍റെ ഫെഡറല്‍ ഫണ്ടിങ് ആവശ്യമായി വരുമെന്ന് മംദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ച നടത്താന്‍ ഇരുപക്ഷവും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രംപിന്‍റെ കുടിയേറ്റ നയങ്ങളെക്കുറിച്ച് തനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് മംദാനി വ്യക്തമാക്കി. ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ താല്‍ക്കാലിക സംരക്ഷിത പദവി റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച് ന്യൂയോര്‍ക്കുകാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ട്രംപിനോട് വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. എന്നാലും അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും നഗരവാസികള്‍ക്ക് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന ആരുമായും ചര്‍ച്ച തുടരുമെന്ന് മംദാനി വ്യക്തമാക്കി.

You might also like

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

Top Picks for You
Top Picks for You