newsroom@amcainnews.com

ഭക്ഷണത്തിനായി ഇനി ബുദ്ധിമുട്ടേണ്ട; കുട്ടികളുടെ ആശുപത്രിയിൽ സൗജന്യ ഭക്ഷണവിതരണ പദ്ധതി

No more struggling for food; free food distribution initiative at the children's hospital

കോട്ടയം ● ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ (ICH) ചികിത്സ തേടിയെത്തുന്ന കുരുന്നുകൾക്കും ഒപ്പമുള്ള മാതാപിതാക്കൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിയുമായി വിവിധ സംഘടനകൾ കൈകോർത്തു. വിമൻസ് ഡെന്റൽ കൗൺസിൽ (WDC), ഐഡിഎ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ച്, ആത്മ നിവേദൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർ സംയുക്തമായാണ് ഈ ഭക്ഷണ സ്പോൺസർഷിപ്പ് പരിപാടിക്ക് നേതൃത്വം നൽകിയത്.

ആശുപത്രിയിലെത്തുന്ന രോഗികളുടെ ബന്ധുക്കൾക്ക്, വിശേഷിച്ച് ഞായറാഴ്ചകളിൽ ഭക്ഷണത്തിനായി ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് നിലവിലുണ്ട്. മെഡിക്കൽ കോളജ് ആശുപത്രികളെ അപേക്ഷിച്ച് ഐസിഎച്ചിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ കുറവായതിനാലാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിട്ടതെന്ന് സംഘാടകർ വ്യക്തമാക്കി.

ഈ കാരുണ്യ പ്രവർത്തനത്തിന് സാമ്പത്തിക പിന്തുണയും സഹായവും നൽകിയ ഡോ. റോബിൻസൺ കെ. ജോബ്, ഡോ. നിധീഷ് മൗലാന, ഡോ. ആൻ ജൂലി, ഡോ. പ്രവീണ, ഡോ. സന്ധ്യ ഗോപാലകൃഷ്ണൻ, ഡോ. ഷിബു തോമസ് സെബാസ്റ്റ്യൻ, ഡോ. ജോൺ റിജു എന്നിവരെ ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു.

You might also like

MPNP ഡ്രോ: 1,050 യുക്രെയ്ൻ പൗരന്മാർക്ക് ഇൻവിറ്റേഷൻ

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: വിദേശ വിദ്യാർത്ഥികൾക്കുള്ള വീസ നിയന്ത്രണം കോടതി റദ്ദാക്കി

Will Chakkakomban, the ruler of Chinnakanal, get caught? Radio-collaring mission begins

ചിന്നക്കനാലിലെ അധിപൻ ചക്കക്കൊമ്പൻ കുടുങ്ങുമോ? റേഡിയോ കോളർ ദൗത്യം ആരംഭിച്ചു

ബിസി സറേയിൽ ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു: ആസൂത്രിത കൊലപാതകമെന്ന് സംശയം

ക്രെഡിറ്റ് കാർഡ് പലിശ കുറയ്ക്കാൻ ട്രംപ്; ഡെമോക്രാറ്റുകളുമായി കൈകോർക്കാൻ തയ്യാർ

Malayali to head Unilever's Indian HR division; top post for Palakkad native Meghna Menon

യൂണിലീവറിന്റെ ഇന്ത്യൻ എച്ച്ആർ വിഭാഗം തലപ്പത്തേക്ക് മലയാളി; പാലക്കാട് സ്വദേശിനി മേഘ്‌ന മേനോന് ഉന്നത പദവി

Top Picks for You
Top Picks for You