newsroom@amcainnews.com

ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് വൈറ്റ് ഹൗസ്: ക്രിസ്മസ് ട്രീ സ്വീകരിച്ചു

വാഷിങ്ടൺ : അമേരിക്കന്‍ പ്രസിഡൻ്റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. 2026-ലെ ഔദ്യോഗിക ക്രിസ്മസ് ട്രീയെ പ്രഥമ വനിത മെലാനിയ ട്രംപ് സ്വീകരിച്ചു. വിസ്‌കോണ്‍സെൻ സംസ്ഥാനത്തെ എന്‍ഡവറിൽ നിന്നുള്ള 18 അടി ഉയരമുള്ള കോണ്‍കളര്‍ ഫിര്‍ (Concolor Fir) മരമാണ് ഇത്തവണ വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക ക്രിസ്മസ് ട്രീയായി തിരഞ്ഞെടുക്കപ്പെട്ടത്.

നവംബര്‍ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് പരമ്പരാഗത രീതിയില്‍ കുതിരകള്‍ വലിക്കുന്ന അലങ്കരിച്ച വാഹനത്തിലാണ് ക്രിസ്മസ് ട്രീ വൈറ്റ് ഹൗസിൽ എത്തിച്ചത്. വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണ് ഈ ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നത്. ‘അമേരിക്കന്‍ ബ്ലൂം’ (American Bloom) എന്ന പ്രമേയത്തിലാണ് ഇത്തവണ വൈറ്റ്ഹൗസിലെ ക്രിസ്മസ് അലങ്കാരങ്ങള്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. താങ്ക്‌സ്ഗിവിങ് ആഘോഷങ്ങള്‍ക്കുശേഷം അലങ്കാരങ്ങള്‍ ഔദ്യോഗികമായി അനാവരണം ചെയ്യും.

You might also like

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് കനത്ത പിഴ: കർശന നടപടിയുമായി ഫോർഡ് സർക്കാർ

മഞ്ഞുവീഴ്ചയ്ക്കായി കാത്ത് മോൺട്രിയൽ

ഒൻ്റാരിയോ ലിബറൽ പാർട്ടിയെ നയിക്കാൻ നവ്‌ദീപ് സിങ് ബെയ്ൻസ്

കനത്ത മൂടൽമഞ്ഞ്: ടൊറൻ്റോയിൽ യെല്ലോ അലർട്ട്, യാത്ര അപകടകരം

സാങ്കേതിക തകരാറുകള്‍ തുടർക്കഥ; വൈറ്റ് ഹൗസ് സൈബര്‍ സുരക്ഷാ മേധാവി ഷോണ്‍ കെയിന്‍ക്രോസിനെ പുറത്താക്കി

Will Chakkakomban, the ruler of Chinnakanal, get caught? Radio-collaring mission begins

ചിന്നക്കനാലിലെ അധിപൻ ചക്കക്കൊമ്പൻ കുടുങ്ങുമോ? റേഡിയോ കോളർ ദൗത്യം ആരംഭിച്ചു

Top Picks for You
Top Picks for You