newsroom@amcainnews.com

MPNP ഡ്രോ: 1,050 യുക്രെയ്ൻ പൗരന്മാർക്ക് ഇൻവിറ്റേഷൻ

വിനിപെഗ് : പ്രത്യേക നറുക്കെടുപ്പിലൂടെ പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാൻ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 1,050 യുക്രെയ്ൻ പൗരന്മാർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. നവംബർ 19-ന് നടന്ന നറുക്കെടുപ്പിൽ ആകെ പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാനുള്ള 1,116 ‘ലെറ്റേഴ്സ് ഓഫ് അഡ്വൈസ് ടു അപ്ലൈ’ (LAAs) നൽകിയിട്ടുണ്ട്. നിലവിൽ മാനിറ്റോബയിൽ ജോലി ചെയ്യുന്ന 1,050 യുക്രെയ്ൻ പൗരന്മാർക്കും ബാക്കിയുള്ള 66 പേർക്ക് പ്രത്യേക റിക്രൂട്ട്‌മെൻ്റ് പദ്ധതിയുടെ (Strategic Recruitment Initiative) ഭാഗമായി MPNP നേരിട്ടുമാണ് ഇൻവിറ്റേഷൻ നൽകിയത്.

ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യാ നോമിനേഷനായി അപേക്ഷ സമർപ്പിക്കാൻ 60 ദിവസത്തെ സമയം ലഭിക്കും. അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, അവർക്ക് കാനഡയിലെ സ്ഥിര താമസത്തിനായുള്ള (Permanent Residence – PR) അപേക്ഷ സമർപ്പിക്കാവുന്നതാണ്. MPNP നോമിനേഷൻ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, ഫെഡറൽ വർക്ക് പെർമിറ്റ് അപേക്ഷയിൽ സമർപ്പിക്കുന്നതിനായി പ്രൊവിൻഷ്യൽ വർക്ക് പെർമിറ്റ് സപ്പോർട്ട് ലെറ്റർ (provincial work permit support letter) ആവശ്യപ്പെടാം. സ്ഥിര താമസത്തിനായുള്ള (PR) അപേക്ഷ സമർപ്പിച്ച ശേഷം, നോമിനേഷൻ ലഭിച്ചവർക്ക് ‘ബ്രിഡ്ജിങ് ഓപ്പൺ വർക്ക് പെർമിറ്റിന്’ (bridging open work permit) അർഹതയുണ്ട്.

You might also like

കാനഡയിൽ ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി മരുന്ന് പിൻവലിച്ച് ഫൈസർ

AAIP ഡ്രോ: 374 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

ഹീത്രൂ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മലയാളി വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ജോയ് കെ. തോമസ് അന്തരിച്ചു

Massive drop in the gold market; prices in the state fall to December 2025 levels, likely to drop further

സ്വർണ്ണവിപണിയിൽ വൻ ഇടിവ്; സംസ്ഥാനത്ത് വില 2025 ഡിസംബറിലെ നിലവാരത്തിലേക്ക് താഴ്ന്നു, ഇനിയും കുറയാൻ സാധ്യത

മയാമി എയര്‍പോര്‍ട്ടില്‍ കാര്‍ഗോ വിമാനവും കോപ എയര്‍ലൈന്‍സ് യാത്രാവിമാനവും കൂട്ടിമുട്ടി

Emirates Unveils 2 Major New North America Routes For 2027

2027-ലേക്ക് വടക്കേ അമേരിക്കയിലേക്ക് രണ്ട് പ്രധാന പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

Top Picks for You
Top Picks for You