newsroom@amcainnews.com

H-1B വീസ ഉടമകളുടെ മക്കൾക്ക് ഗ്രീൻ കാർഡ്: നിയമനിർമാണത്തിനൊരുങ്ങി യുഎസ്

വാഷിങ്ടൺ: അമേരിക്കയിൽ H-1B തൊഴിൽ വീസയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകളുടെ മക്കൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് ലഭിക്കുന്നതിന് പുതിയ അവസരം ഒരുങ്ങുന്നു.മാതാപിതാക്കളുടെ തൊഴിൽ വീസയെ ആശ്രയിച്ച് അമേരിക്കയിൽ വളർന്ന കുട്ടികൾക്ക് 21 വയസ്സ് പൂർത്തിയാകുമ്പോൾ നിയമപരമായ ആശ്രിത വീസ പദവി നഷ്ടപ്പെടുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള നിയമനിർമാണ നീക്കമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. H-1B വീസയ്ക്ക് പുറമേ L-1, E-1, E-2 തുടങ്ങിയ തൊഴിൽ, ബിസിനസ് വീസകളിൽ കഴിയുന്ന വിദേശികളുടെ യോഗ്യരായ മക്കൾക്കും ഇതിന്‍റെ പ്രയോജനം ലഭിച്ചേക്കാം.

അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ച American Dream and Promise Act of 2025 എന്ന ബില്ലിലൂടെ യോഗ്യരായ യുവാക്കൾക്ക് പത്ത് വർഷത്തേക്ക് നിബന്ധനകളോടെയുള്ള സ്ഥിരതാമസ പദവി നൽകാനാണ് നിർദ്ദേശം. തുടർന്ന് നിശ്ചിത യോഗ്യതകൾ പൂർത്തിയാക്കുന്നവർക്ക് സ്ഥിരം ഗ്രീൻ കാർഡിലേക്കും പിന്നീട് അമേരിക്കൻ പൗരത്വത്തിലേക്കും വഴിയൊരുങ്ങാം. പുതിയ നിയമനിർദേശം പ്രകാരം അപേക്ഷകർ പതിനെട്ട് വയസ്സോ അതിൽ താഴെയോ പ്രായത്തിൽ അമേരിക്കയിൽ പ്രവേശിച്ചവരായിരിക്കണം. 2021 ജനുവരി ഒന്നുമുതൽ തുടർച്ചയായി അമേരിക്കയിൽ താമസിച്ചിരിക്കണമെന്ന വ്യവസ്ഥയും നിർദേശിച്ചിട്ടുണ്ട്. അമേരിക്കൻ ഹൈസ്കൂൾ ഡിപ്ലോമ നേടിയിരിക്കുകയോ വിദ്യാഭ്യാസം തുടരുകയോ അംഗീകൃത ഉന്നതവിദ്യാഭ്യാസത്തിനോ തൊഴിൽപരിശീലനത്തിനോ യോഗ്യത നേടുകയോ ചെയ്തിരിക്കണം. ക്രിമിനൽ പശ്ചാത്തല പരിശോധനയും ദേശീയ സുരക്ഷാ പരിശോധനയും വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്. ബാധകമായവർ Selective Service രജിസ്ട്രേഷൻ നിബന്ധനകളും പാലിക്കണം. വിദേശയാത്രകളുമായി ബന്ധപ്പെട്ടും നിയന്ത്രണങ്ങൾ നിർദ്ദേശത്തിലുണ്ട്. ഒറ്റത്തവണ 90 ദിവസത്തിലധികമോ ഒന്നിലധികം യാത്രകളിലായി ആകെ 180 ദിവസത്തിലധികമോ അമേരിക്കയ്ക്ക് പുറത്തു കഴിയുന്നത് തുടർച്ചയായ സാന്നിധ്യം സംബന്ധിച്ച യോഗ്യതയെ ബാധിച്ചേക്കാം. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകൾ അനുവദിക്കാനുള്ള വ്യവസ്ഥകളും നിർദേശത്തിലുണ്ട്.

അമേരിക്കൻ ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് നിയമനിർമാണത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ കോൺഗ്രസ് സമ്മേളനത്തിലോ അടുത്ത കോൺഗ്രസിന്‍റെ തുടക്കത്തിലോ ബിൽ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ടെക്സസിൽനിന്നുള്ള ഡെമോക്രാറ്റിക് ജനപ്രതിനിധി സിൽവിയ ഗാർസിയ ബില്ലിന്മേൽ വോട്ടെടുപ്പ് നടത്താനുള്ള നടപടികൾക്കും നേതൃത്വം നൽകുന്നു.

ഇതിനിടെ ബിൽ ജനപ്രതിനിധിസഭയിൽ വോട്ടെടുപ്പിന് കൊണ്ടുവരാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. നവംബർ 10-ലെ കോൺഗ്രസ് രേഖകൾ പ്രകാരം വോട്ടെടുപ്പ് ആവശ്യപ്പെടുന്ന നടപടിക്ക് 217 അംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. ആവശ്യമായ 218 ഒപ്പുകളിൽ ഒരെണ്ണം മാത്രമാണ് അന്ന് ബാക്കിയുണ്ടായിരുന്നത്. എന്നാൽ ഒപ്പുകളുടെ എണ്ണം പൂർത്തിയായാലും ബിൽ നിയമമാകുന്നതിന് ജനപ്രതിനിധിസഭയുടെയും സെനറ്റിന്‍റെയും അംഗീകാരവും പ്രസിഡൻ്റിന്‍റെയും ഒപ്പും ആവശ്യമാണ്.

You might also like

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ശരത്കാലം: കനത്ത ചൂടിൽ വിയർത്ത് ഷിക്കാഗോ

Nikhil Gupta sentenced to over 19 years in prison for plot to kill U.S.-Canadian activist

യുഎസ്-കനേഡിയൻ ആക്ടിവിസ്റ്റിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നിഖിൽ ഗുപ്തയ്ക്ക് 19 വർഷത്തിലധികം തടവ്

Zelenskyy says Ukraine carried out drone attack that hit Russian warship at naval base in Libya

ലിബിയയിലെ നാവിക താവളത്തിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി സെലെൻസ്‌കി കീവ്

ആൽബർട്ടയിൽ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ വേണോ? കാത്തിരിക്കണം നാല് മണിക്കൂറിലേറെ

കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾ 20-ന് അക്കൗണ്ടിലേക്ക്

Seven tourists killed in trailer-car collision in Kutch; Prime Minister expresses condolences

കച്ചിൽ ട്രെയിലറും കാറും കൂട്ടിയിടിച്ച് ഏഴ് സഞ്ചാരികൾ മരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Top Picks for You
Top Picks for You