newsroom@amcainnews.com

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: വിദേശ വിദ്യാർത്ഥികൾക്കുള്ള വീസ നിയന്ത്രണം കോടതി റദ്ദാക്കി

വാഷിങ്ടൺ : വിദേശ വിദ്യാർത്ഥികൾക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അമേരിക്കയിൽ പഠിക്കാനും ജോലി ചെയ്യാനുമുള്ള കാലാവധി സംബന്ധിച്ചുള്ള ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ വീസ നയം യുഎസ് ഫെഡറല്‍ കോടതി റദ്ദാക്കി. ഈ നിയന്ത്രണങ്ങൾ ഏകപക്ഷീയവും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭരണകൂടം അധികാരദുര്‍വിനിയോഗം നടത്തിയതായും വ്യക്തമാക്കി. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിപുലമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് പുതിയ വീസ പരിഷ്‌കാരങ്ങളും അവതരിപ്പിച്ചത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനൊപ്പം നിയമപരമായി പൗരത്വം നേടാനുള്ള വഴികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

പുതിയ വീസ നിയന്ത്രണങ്ങൾ സെപ്റ്റംബറില്‍ നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഫെഡറല്‍ കോടതി ജഡ്ജി ഡെന്നിസ് സെയ്ലര്‍ ഇത് താല്‍ക്കാലികമായി തടഞ്ഞിരുന്നു. സര്‍വകലാശാലകള്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് ആഭ്യന്തര സുരക്ഷാ വകുപ്പിനെതിരെ കോടതിയെ സമീപിച്ചത്. കേസില്‍ പ്രധാനമായും വിദേശ വിദ്യാർത്ഥികളെ പുതിയ നയം എങ്ങനെ ബാധിക്കുമെന്ന കാര്യമാണ് കോടതി പരിഗണിച്ചത്. അതേസമയം കോടതിവിധിക്കെതിരെ ട്രംപ് ഭരണകൂടം മേല്‍ക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പുതിയ നിര്‍ദേശപ്രകാരം വിദ്യാർത്ഥി വീസയില്‍ അമേരിക്കയിലെത്തുന്ന വിദേശികള്‍ക്ക് പരമാവധി നാലുവര്‍ഷം മാത്രമായിരിക്കും താമസാനുമതി. അതിനുശേഷം കാലാവധി നീട്ടുന്നതിനായി അപേക്ഷ നല്‍കേണ്ടിവരും. നിലവില്‍ പഠനം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയില്‍ തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതിയുണ്ട്. വിദേശ മാധ്യമപ്രവര്‍ത്തകരുടെ താമസകാലാവധി 240 ദിവസമായി (ഏകദേശം എട്ടുമാസം) പരിമിതപ്പെടുത്താനും സമാന കാലയളവിലേക്ക് കാലാവധി നീട്ടാന്‍ അപേക്ഷിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരാനും നിര്‍ദേശമുണ്ടായിരുന്നു. ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് 90 ദിവസത്തെ താമസാനുമതി മാത്രമാണ് നിര്‍ദേശിച്ചിരുന്നത്. ഇവര്‍ക്കും 90 ദിവസത്തേക്ക് കാലാവധി നീട്ടാന്‍ അപേക്ഷിക്കാമായിരുന്നു. നിലവില്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഞ്ചുവര്‍ഷം വരെ അമേരിക്കയില്‍ തുടരാം.

You might also like
Toronto children’s hospital launches new program feeding caretakers during stays

ടൊറന്റോ ചിൽഡ്രൻസ് ഹോസ്പിറ്റൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണ ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു

Part of new bill would prevent lawsuits against Ontario government over OSAP pause

ഒന്റാറിയോയിലെ വിദ്യാർത്ഥി സഹായ പദ്ധതി (OSAP) മരവിപ്പിക്കൽ: സർക്കാരിനെതിരായ നിയമനടപടികൾ തടയാൻ പുതിയ ബിൽ; രൂക്ഷവിമർശനവുമായി പ്രതിപക്ഷം

സേവന തടസ്സം: വലഞ്ഞ് ഉപയോക്താക്കളും മൈക്രോസോഫ്റ്റും

മിസിസിപ്പിയിൽ ഡെമോക്രാറ്റുകളുടെ ചരിത്രവിജയം; സ്കോട്ട് കോളം സെനറ്റിലേക്ക്

Tragic fire on Thailand island; 11 dead, around 100 vehicles gutted

തായ്‌ലൻഡ് ദ്വീപിൽ ദുരന്തമായി തീപിടിത്തം; 11 മരണം, കത്തിയമർന്നത് നൂറോളം വാഹനങ്ങൾ

മലിനീകരണ സാധ്യത: കാനഡയിൽ പെൻഡോഫാം ബ്രാൻഡ് പെഗ്ലൈറ്റ് പൗഡറുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You