ആഗോള ബഹുരാഷ്ട്ര കമ്പനിയായ യൂണിലീവറിന്റെ ഇന്ത്യൻ ഹ്യൂമൻ റിസോഴ്‌സ് (എച്ച്ആർ) വിഭാഗത്തിൽ പീപ്പിൾ എക്സ്പീരിയൻസ് മേധാവിയായി മലയാളി വനിത മേഘ്‌ന മേനോൻ ചുമതലയേറ്റു.
മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മേഘ്‌നയ്ക്ക് കമ്പനിയിലെ ജീവനക്കാരുടെ നിയമനം, പരിശീലനം തുടങ്ങിയ പ്രധാന ചുമതലകളാണ് നൽകിയിരിക്കുന്നത്. പാലക്കാട് കോട്ടമൈതാനത്തെ കൊരട്ടിയിൽ കുടുംബാംഗമാണ് ഇവർ.
ഇൻഫോസിസ് ബിപിഒ മുൻ വൈസ് പ്രസിഡന്റും കോഴിക്കോട് സ്വദേശിയുമായ വിജയ് മേനോന്റെയും പാലക്കാട് സ്വദേശിനിയും മുൻ കോളേജ് അധ്യാപികയുമായ അനിത മേനോന്റെയും മകളാണ് മേഘ്‌ന. ടാറ്റ സ്റ്റാർ ബസാർ മാർക്കറ്റിങ് വിഭാഗം മേധാവി ഭരത് വൈദ്യനാഥനാണ് ഭർത്താവ്.








