newsroom@amcainnews.com

വ്യവസ്ഥകൾ പാലിച്ചില്ല, ചിലർ ഹമാസുമായി സഹകരിക്കുന്നു എന്നാരോപണം; ഗാസയിൽ രണ്ട് ഡസൻ രാജ്യാന്തര സന്നദ്ധ സംഘടനകളുടെ പ്രവർത്തനം വിലക്കിയതായി ഇസ്രയേൽ

ജറുസലം: ഗാസയിൽ ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് അടക്കം 2 ഡസൻ രാജ്യാന്തര സന്നദ്ധ സംഘടനകളുടെ പ്രവർത്തനം വിലക്കിയതായി ഇസ്രയേൽ അറിയിച്ചു. വിലക്ക് നാളെ പ്രാബല്യത്തിൽ വരും. പുതുക്കിയ വ്യവസ്ഥകൾ സന്നദ്ധസംഘടനകൾ പാലിച്ചില്ലെന്നും ചിലർ ഹമാസുമായി സഹകരിക്കുന്നുവെന്നുമാരോപിച്ചാണു നടപടി.

വൈദ്യസഹായ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് സന്നദ്ധ പ്രവർത്തകരുടെ വ്യക്തിവിവരങ്ങൾ കൈമാറിയില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഇസ്രയേൽ വ്യവസ്ഥകൾ ഏകപക്ഷീയയവും സ്റ്റാഫിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും സംഘടനകൾ പ്രതികരിച്ചു. നോർവീജിയൻ റഫ്യൂജി കൗൺസിൽ, കെയർ ഇന്റർനാഷനൽ, ഇന്റർനാഷനൽ റെസ്ക്യു കമ്മിറ്റി തുടങ്ങിയവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ഈ വർഷമാണു സന്നദ്ധസംഘടനകൾ ഗാസയിൽ പ്രവർത്തിക്കാൻ ഇസ്രയേൽ പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നത്. പലസ്തീൻ സ്റ്റാഫിന്റെ മുഴുവൻ വ്യക്തിവിവരങ്ങളും നൽകണമെന്ന വ്യവസ്ഥയാണു വിവാദമായത്.

You might also like

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Top Picks for You
Top Picks for You