newsroom@amcainnews.com

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

അമേരിക്കയിലെ ഇല്ലിനോയിയിലുള്ള പ്രധാന റിഫൈനറിയിലുണ്ടായ വൈദ്യുതി തടസ്സം കാരണം കാനഡയിലെ ആൽബർട്ടയിൽ ഇന്ധനവില വീണ്ടും കുത്തനെ കൂടി. ചിലയിടങ്ങളിൽ ലിറ്ററിന് 30 സെൻ്റ് വരെയാണ് പെട്രോൾ വില ഒറ്റയടിക്ക് ഉയർന്നത്. നിലവിൽ എഡ്മിന്‍റനിൽ ലിറ്ററിന് 1.81 കനേഡിയൻ ഡോളറും കാൽഗറിയിൽ 1.84 ഡോളറുമാണ് പെട്രോൾ വില.

ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും കാരണം ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന നിലയിലാണെങ്കിലും, ആൽബർട്ടയിലെ ഇപ്പോഴത്തെ പെട്ടെന്നുള്ള വിലവർധനവിന് കാരണം അമേരിക്കൻ റിഫൈനറിയിലെ തകരാറാണെന്ന് ‘കാനഡിയൻസ് ഫോർ അഫോർഡബിൾ എനർജി’ പ്രസിഡന്റ് ഡാൻ മക്ടീഗ് വ്യക്തമാക്കി. ഇല്ലിനോയിയിലെ എക്സോൺ മൊബീൽ ജോളിയറ്റ് റിഫൈനറിയിൽ ഞായറാഴ്ചയുണ്ടായ വൈദ്യുതി തടസ്സമാണ് പെട്രോളിന് 18 സെന്റും ഡീസലിന് 24 മുതൽ 25 സെൻ്റ് വരെയും വില കൂട്ടാൻ ഇടയാക്കിയത്.

റിഫൈനറിയുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നതോടെ പെട്രോൾ വിലയിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും, ഡീസൽ വിലയുയരുന്നത് വൻ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡീസൽ വില നിലവിൽ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ട്രക്കുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, നിർമ്മാണ മേഖലയിലെ വാഹനങ്ങൾ, തീവണ്ടികൾ, വിമാനങ്ങൾ എന്നിവയിലെല്ലാം ഡീസലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാൽ ഡീസൽ വില വർധന വരും ആഴ്ചകളിൽ ചരക്കുകൂലിയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിക്കാൻ കാരണമായേക്കുമെന്ന് ഡാൻ മക്ടീഗ് മുന്നറിയിപ്പ് നൽകി.

You might also like
Arrests made in protests of Bloor Street bike lane removal intended to quell dissent, lawyers allege

ബ്ലൂർ സ്ട്രീറ്റിലെ സൈക്കിൾ ട്രാക്ക് പൊളിച്ചുനീക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത നടപടി ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്താനാണെന്ന് അഭിഭാഷകർ

കനത്ത മൂടൽമഞ്ഞ്: എഡ്മിന്‍റനിൽ വിമാന സർവീസുകൾ വൈകി

Alaska governor orders probe of Mary Peltola Senate campaign over ‘Decoy Dan’ Sullivan scandal

‘ഡിക്കോയ് ഡാൻ’ സുളിവൻ വിവാദം: മേരി പെൽറ്റോളയുടെ സെനറ്റ് പ്രചാരണത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് അലാസ്ക ഗവർണർ

Ontario pauses some funding for skills training for unemployed people, according to career colleges

സ്വകാര്യ കോളേജുകളുടെ അറിയിപ്പനുസരിച്ച്, തൊഴിൽരഹിതർക്കുള്ള തൊഴിൽ പരിശീലന ഫണ്ട് ഒന്റാറിയോ താൽക്കാലികമായി നിർത്തിവെച്ചു

സൗത്ത് ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു

ഇനി ‘ആൽബർട്ട ടൈം’: ഡേ ലൈറ്റ് സേവിങ് ടൈം അവസാനിപ്പിച്ച് ആൽബർട്ട

Top Picks for You
Top Picks for You