അലർജിക്ക് സാധ്യതയുള്ളതിനാൽ കാനഡയിലുടനീളം ഹെയ്ൻസ് (Heinz) ബ്രാൻഡിന്റെ മയോണൈസ് തിരിച്ചു വിളിച്ചതായി നേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. അലർജിക്ക് കാരണമാകുന്ന ഘടകങ്ങൾ (പ്രത്യേകിച്ച്, പാക്കറ്റിൽ രേഖപ്പെടുത്താത്ത കടുക്/mustard) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, ക്യുബെക്ക്, ന്യൂബ്രൺസ്വിക്, നോവസ്കോഷ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ചെറിയ പാക്കറ്റുകളിലായി ഇവ വിതരണം ചെയ്തിട്ടുണ്ട്.
12.5 മില്ലിലിറ്റർ ഹെയ്ൻസ് റിയൽ മയോണൈസും 6.25 ലിറ്ററിന്റെ പായ്ക്കുമാണ് തിരിച്ചുവിളിച്ചത്. ഇവ ഉപയോഗിക്കരുതെന്നും വിൽക്കുകയോ വിളമ്പുകയോ വിതരണം ചെയ്യുകയോ അരുതെന്നും CFIA നിർദ്ദേശിച്ചു. കാനഡയിൽ പ്രധാനപ്പെട്ട ഒരു ഭക്ഷ്യ അലർജൻ (അലർജിക്ക് കാരണമാകുന്ന ഘടകം) ആയിട്ടാണ് കടുക് കണക്കാക്കപ്പെടുന്നത്.







