newsroom@amcainnews.com

ഇ-ബൈക്ക്- ഇ-സ്‌കൂട്ടറുകള്‍ നിരോധിച്ച് TTC

ടൊറൻ്റോ : തീപിടുത്ത സാധ്യത കണക്കിലെടുത്ത് TTC വാഹനങ്ങളിലും പരിസരങ്ങളിലും ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും നിരോധിച്ചു. ലിഥിയം-അയോൺ ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഇത്തരം ചെറു വാഹനങ്ങൾ നവംബർ 15 മുതൽ ഏപ്രിൽ 15 വരെ TTC വാഹനങ്ങളിലും സ്റ്റേഷനുകളിലും പ്രവേശിക്കുന്നത് വിലക്കിയതായി ഗതാഗത ഏജൻസി അറിയിച്ചു. എന്നാൽ, ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഇലക്ട്രിക് വീൽചെയറുകൾക്ക് ഈ നിരോധനം ബാധകമല്ല. നിരോധനം ലംഘിക്കുന്നവർക്ക് പിഴയോ അറസ്റ്റോ നേരിടേണ്ടി വരുമെന്നും ഏജൻസി അറിയിച്ചു.

തണുപ്പുകാലത്ത് താപനിലയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, ലിഥിയം-അയോൺ ബാറ്ററികളിൽ ഷോർട്ട് സർക്യൂട്ടുകളും തീപിടുത്തവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അപകടസാധ്യതകൾ കണക്കിലെടുത്ത് 2024 ഡിസംബറിലാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്.

You might also like
Horse riding courtesy of the police; public joins the horseback charge against drugs

പോലീസ് വക ‘കുതിരസവാരി’; ലഹരിക്കെതിരെ ബൂട്ടണിഞ്ഞ് അശ്വമേധത്തിന് ജനങ്ങളും

നിയന്ത്രണങ്ങൾ തിരിച്ചടിയാകുന്നു: അമേരിക്കയെയും ബ്രിട്ടനെയും കൈവിട്ട് വിദേശ വിദ്യാർത്ഥികൾ

ഒഹായോയില്‍ വീട്ടിനുള്ളില്‍ മൂന്ന് വയോധികർ മരിച്ച നിലയില്‍: അന്വേഷണം പുരോഗമിക്കുന്നു

Jail room locked, 'Thailand tour' on: Police baffled by life convict's grand trick

ജയിൽ മുറി പൂട്ടി ‘തായ്‌ലൻഡ് ടൂർ’; ജീവപര്യന്തം തടവുകാരന്റെ മാസ് അഭ്യാസത്തിൽ വലഞ്ഞ് പൊലീസ്

ഗ്രാമങ്ങളിലേക്ക് കുടിയേറാം: റൂറൽ ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം (RCIP) സ്ഥിരമാക്കി കാനഡ

‘ചാരവിവാദം’; എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്ങ് പുറത്തേക്ക്

Top Picks for You
Top Picks for You