newsroom@amcainnews.com

അമേരിക്കയ്ക്ക് തിരിച്ചടി: അഞ്ചാംപനി രോഗവിമുക്ത പദവിയിൽ നിന്ന് പുറത്ത്

വാഷിങ്ടൺ : രാജ്യത്ത് അഞ്ചാം പനി കേസുകൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് അമേരിക്കയുടെ രോഗവിമുക്ത പദവി നഷ്ടമായി. ഇതുസംബന്ധിച്ച തീരുമാനങ്ങൾ പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO) സ്ഥിരീകരിച്ചതായി കെ.എഫ്.എഫ് ഹെൽത്ത് ന്യൂസ് റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ വടക്കേ അമേരിക്കയ്ക്കായുള്ള പ്രാദേശിക ഓഫീസാണ് PAHO. വിഷയത്തിൽ ഔദ്യോഗിക വാർത്താസമ്മേളനം ചൊവ്വാഴ്ച നടക്കും.

ഒരു വർഷത്തെയോ അതിൽ കൂടുതലായോ പ്രാദേശികമായി പടരുന്ന അഞ്ചാംപനി അണുബാധകളോ രോഗബാധകളോ ഇല്ലാത്ത രാജ്യങ്ങളെയാണ് രോഗവിമുക്തരായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്. എന്നാൽ 2000-ത്തിന് ശേഷം ആദ്യമായി അമേരിക്ക ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ടു. സെന്‍റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ (CDC) കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ രാജ്യത്ത് 5,400-ലധികം അഞ്ചാം പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ ആകെ കേസുകളുടെ ഇരട്ടിയാണിത്. ഇതിൽ മൂന്നിലൊന്ന് കേസുകളും 2025-ൽ ആരംഭിച്ച് തുടരുന്ന രോഗവ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സി.ഡി.സി വ്യക്തമാക്കി.

കഴിഞ്ഞ വർഷം 2,242 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2026-ൽ ഇതുവരെ 5,412 കേസുകളാണ് സി.ഡി.സി രജിസ്റ്റർ ചെയ്തത്. ഇതിനെ തുടർന്ന് 590-ലധികം ആളുകൾ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും, കുറഞ്ഞത് ആറ് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെൻസിൽവേനിയയിലാണ് ഏറ്റവും വലിയ രോഗവ്യാപനം ഉണ്ടായത്. ഇവിടെമാത്രം 1,500-ലധികം കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടാതെ ന്യൂയോർക്ക്, വിസ്കോൺസെൻ എന്നിവിടങ്ങളിലും മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 45 സംസ്ഥാനങ്ങളിലും വാഷിങ്ടൺ ഡി.സിയിലും അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

ഫോമാ 20-20 ഹൗസിങ് പ്രോജക്ട്: പിറവത്ത് മൂന്നാമത്തെ വീടിന്‍റെ തറക്കല്ലിട്ടു

എച്ച്-1ബി, ഗ്രീൻ കാർഡ് സ്പോൺർഷിപ്പ് നടപടികൾ അവസാനിപ്പിച്ച് ഐബിഎം

ബ്രാംപ്ടൺ പ്ലാൻ്റ് വിൽപ്പന: സ്റ്റെല്ലാൻ്റിസിനെതിരെ കടുത്ത നടപടിക്ക് ഫെഡറൽ സർക്കാർ

കനത്ത മഴ, വെള്ളപ്പൊക്കം: ബ്രിട്ടിഷ് കൊളംബിയയിലെ പെംബർട്ടണിൽ ഒഴിപ്പിക്കൽ ഉത്തരവ്

ഗ്രാമങ്ങളിലേക്ക് കുടിയേറാം: റൂറൽ ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം (RCIP) സ്ഥിരമാക്കി കാനഡ

India unveils its first indigenous hybrid laser arc welding system

സ്വന്തം സാങ്കേതികവിദ്യയുമായി ഇന്ത്യ; ആദ്യ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സംവിധാനം അവതരിപ്പിച്ചു

Top Picks for You
Top Picks for You