ടൊറൻ്റോ : വാഹന ഉടമകൾക്ക് ആശ്വാസമായി ഞായറാഴ്ച ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ (GTA) പെട്രോൾ വില കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് പെട്രോളിയം അനലിസ്റ്റ് ഡാൻ മക്ടീഗ് അറിയിച്ചു. ടൊറൻ്റോയിലെയും ജി.ടി.എ മേഖലയിലെയും മിക്ക പമ്പുകളിലും പെട്രോൾ വില 5 സെൻ്റ് കുറഞ്ഞ്, ലിറ്ററിന് ശരാശരി 153.9 സെൻ്റ് എന്ന നിലയിലെത്തും. മാർച്ച് മാസത്തിലാണ് ഇതിനുമുമ്പ് വില ഇത്രയും താഴ്ന്നത്. ഈ മാസം ആരംഭിച്ചത് മുതൽ പെട്രോൾ വിലയിൽ 15 സെൻ്റിൻ്റെയും, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 23 സെൻ്റിൻ്റെയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) ഇറാൻ എണ്ണ ടാങ്കറുകൾക്കും മറ്റ് കപ്പലുകൾക്കും നേരെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലും, ആഗോള ഊർജ്ജ വില വർധിക്കാൻ അത് കാരണമായിട്ടും, കാനഡയിലെ പ്രധാന നഗരങ്ങളിലൊന്നായ ഗ്രേറ്റർ ടൊറൻ്റോയിൽ പെട്രോൾ വില കുറയുന്നു എന്നത് ശ്രദ്ധേയമാണ്.








