അമേരിക്കയ്ക്ക് തിരിച്ചടി: അഞ്ചാംപനി രോഗവിമുക്ത പദവിയിൽ നിന്ന് പുറത്ത്

വാഷിങ്ടൺ : രാജ്യത്ത് അഞ്ചാം പനി കേസുകൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് അമേരിക്കയുടെ രോഗവിമുക്ത പദവി നഷ്ടമായി. ഇതുസംബന്ധിച്ച തീരുമാനങ്ങൾ പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO) സ്ഥിരീകരിച്ചതായി കെ.എഫ്.എഫ് ഹെൽത്ത് ന്യൂസ് റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ വടക്കേ അമേരിക്കയ്ക്കായുള്ള പ്രാദേശിക ഓഫീസാണ് PAHO. വിഷയത്തിൽ ഔദ്യോഗിക വാർത്താസമ്മേളനം ചൊവ്വാഴ്ച നടക്കും. ഒരു വർഷത്തെയോ അതിൽ കൂടുതലായോ പ്രാദേശികമായി പടരുന്ന അഞ്ചാംപനി അണുബാധകളോ രോഗബാധകളോ ഇല്ലാത്ത രാജ്യങ്ങളെയാണ് രോഗവിമുക്തരായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്. എന്നാൽ 2000-ത്തിന് […]
ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിൽ ഇറാനിയൻ ഡ്രോൺ ആക്രമണം: നിഷേധിച്ച് അമേരിക്ക

ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിലെ റഡാർ സംവിധാനത്തിനും അൽറിഫാ വ്യോമത്താവളത്തിനും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു. അമേരിക്കൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇറങ്ങുന്ന കേന്ദ്രമായ അൽറിഫായിൽ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ വാദം. തെക്കൻ ഇറാനിലെ സിരിക്ക് അടക്കമുള്ള മേഖലകളിൽ അമേരിക്ക എംക്യു-9 ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങൾക്കും ഹോർമോസ്ഗാൻ പ്രവിശ്യയിലെ ടെലികമ്മ്യൂണിക്കേഷൻ ടവറിന് നേരെയുണ്ടായ വ്യോമാക്രമണത്തിനും തിരിച്ചടിയായാണ് ഈ നീക്കമെന്ന് ഇറാന്റെ സ്റ്റേറ്റ് മീഡിയയും റെവല്യൂഷണറി ഗാർഡും അറിയിച്ചു. എന്നാൽ, […]
സസ്കാച്വാനിലെ പോൾട്രി ഷോയിൽ പക്ഷിപ്പനി: ജാഗ്രതാ നിർദ്ദേശം നൽകി CFIA

റെജൈന : സസ്കാച്വാനിലെ മൂസ് ജാവിൽ (Moose Jaw) നടന്ന പോൾട്രി ഷോയിൽ പക്ഷിപ്പനി (ഏവിയൻ ഫ്ലൂ) കണ്ടെത്തിയതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) റിപ്പോർട്ട് ചെയ്തു. നവംബർ 7-ന് മൂസ് ജാവിൽ നടന്ന പോൾട്രി ഷോയുമായി ബന്ധപ്പെട്ട്, അതീവ അപകടകാരിയായ ഇൻഫ്ലുവൻസ (പക്ഷിപ്പനി) ബാധിച്ച ഒരു കേസ് റിപ്പോർട്ട് ചെയ്തതായി CFIA അറിയിച്ചു. ഈ പരിപാടിയിൽ പക്ഷികളെ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്തവരും, അവിടെ നിന്ന് പക്ഷികളെ വാങ്ങിയവരും, CFIA-യുടെ ‘സിക്ക് ബേർഡ് കോൾ ലൈൻ’ […]
ഇ-ബൈക്ക്- ഇ-സ്കൂട്ടറുകള് നിരോധിച്ച് TTC

ടൊറൻ്റോ : തീപിടുത്ത സാധ്യത കണക്കിലെടുത്ത് TTC വാഹനങ്ങളിലും പരിസരങ്ങളിലും ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും നിരോധിച്ചു. ലിഥിയം-അയോൺ ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഇത്തരം ചെറു വാഹനങ്ങൾ നവംബർ 15 മുതൽ ഏപ്രിൽ 15 വരെ TTC വാഹനങ്ങളിലും സ്റ്റേഷനുകളിലും പ്രവേശിക്കുന്നത് വിലക്കിയതായി ഗതാഗത ഏജൻസി അറിയിച്ചു. എന്നാൽ, ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഇലക്ട്രിക് വീൽചെയറുകൾക്ക് ഈ നിരോധനം ബാധകമല്ല. നിരോധനം ലംഘിക്കുന്നവർക്ക് പിഴയോ അറസ്റ്റോ നേരിടേണ്ടി വരുമെന്നും ഏജൻസി അറിയിച്ചു. തണുപ്പുകാലത്ത് താപനിലയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, ലിഥിയം-അയോൺ ബാറ്ററികളിൽ ഷോർട്ട് സർക്യൂട്ടുകളും […]
ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാന തർക്കങ്ങൾ പരിഹരിച്ചതായി എസ്. ജയശങ്കർ

ന്യൂഡൽഹി : ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ധാരണയായെന്നും ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. താരിഫ് നിരക്കുകൾ ഉൾപ്പെടെയുള്ള പ്രധാന തർക്കവിഷയങ്ങൾ പരിഹരിച്ചതായും കരാർ ഉടൻ ഒപ്പുവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എച്ച്.ടി. ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കരാറിന്റെ ആദ്യഘട്ടത്തിന് രൂപം നൽകിയത്. അമേരിക്കയുടെ താരിഫ് നയങ്ങളിലുണ്ടായ മാറ്റങ്ങളെ തുടർന്ന് കരാറുമായി ബന്ധപ്പെട്ട […]
വാഹനഉടമകൾക്ക് ആശ്വാസം: ജിടിഎയിൽ പെട്രോൾ വില കുറഞ്ഞു

ടൊറൻ്റോ : വാഹന ഉടമകൾക്ക് ആശ്വാസമായി ഞായറാഴ്ച ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ (GTA) പെട്രോൾ വില കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് പെട്രോളിയം അനലിസ്റ്റ് ഡാൻ മക്ടീഗ് അറിയിച്ചു. ടൊറൻ്റോയിലെയും ജി.ടി.എ മേഖലയിലെയും മിക്ക പമ്പുകളിലും പെട്രോൾ വില 5 സെൻ്റ് കുറഞ്ഞ്, ലിറ്ററിന് ശരാശരി 153.9 സെൻ്റ് എന്ന നിലയിലെത്തും. മാർച്ച് മാസത്തിലാണ് ഇതിനുമുമ്പ് വില ഇത്രയും താഴ്ന്നത്. ഈ മാസം ആരംഭിച്ചത് മുതൽ പെട്രോൾ വിലയിൽ 15 സെൻ്റിൻ്റെയും, കഴിഞ്ഞ 30 […]
‘ഗ്രൗണ്ട് സ്റ്റോപ്പ്’: ഒ’ഹെയറിലും മിഡ്വേയിലും വിമാന റദ്ദാക്കൽ തുടരുന്നു

ഷിക്കാഗോ : രാജ്യത്തുടനീളം വിമാനങ്ങളുടെ പുറപ്പെടൽ താൽക്കാലികമായി നിർത്തിവച്ച യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (FAA) ഉത്തരവ് വെള്ളിയാഴ്ച പിൻവലിച്ചെങ്കിലും ഷിക്കാഗോയിലെ ഒ’ഹെയർ, മിഡ്വേ വിമാനത്താവളങ്ങളിൽ ശനിയാഴ്ചയും റദ്ദാക്കലും കാലതാമസവും തുടർന്നു. ശനിയാഴ്ച രാവിലെ ഏഴുമണി വരെ ഒ’ഹെയറിൽ 400-ലേറെ സർവീസുകളും മിഡ്വേയിൽ അറുപതോളം സർവീസുകളും റദ്ദാക്കി. ഇരു വിമാനത്താവളങ്ങളിലുമായി ഇരുനൂറോളം സർവീസുകൾ വൈകി. വെള്ളിയാഴ്ച നാലു മണിക്കൂറിലധികം നീണ്ട ഗ്രൗണ്ട് സ്റ്റോപ്പിന്റെ പ്രത്യാഘാതം ശനിയാഴ്ചയും രാജ്യത്തുടനീളം അനുഭവപ്പെട്ടു. ഞായറാഴ്ച അവസാനത്തോടെ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് FAAയുടെ […]
വൻകൂവറിൽ മസ്ജിദ് പെയിൻ്റ് അടിച്ച് വികൃതമാക്കി: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വൻകൂവർ : നഗരത്തിലെ ചരിത്രപ്രസിദ്ധമായ അൽ മസ്ജിദ് അൽ ജാമിഅ മസ്ജിദിന്റെ മുൻവാതിലുകളിൽ അപകീർത്തികരമായ വാചകങ്ങൾ പെയിൻ്റ് ഉപയോഗിച്ച് എഴുതി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം നടന്നത്. മസ്ജിദിന്റെ ചുവരുകളിലും വാതിലുകളിലുമായി അജ്ഞാതർ വിദ്വേഷ പരാമർശങ്ങൾ പതിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വൻകൂവർ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചുവരികയാണെന്നും, കുറ്റവാളിയെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി. ആരാധനാലയങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ […]
പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ ഡ്രോ: 95 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

സെൻ്റ് ജോൺസ് : ഏറ്റവും പുതിയ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ നറുക്കെടുപ്പുകളിലൂടെ കാനഡയിൽ സ്ഥിരതാമസത്തിന് അവസരമൊരുക്കി 95 തൊഴിലാളികൾക്ക് കൂടി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഇൻവിറ്റേഷൻ നൽകി. നവംബർ 9 മുതൽ 13 വരെയുള്ള തീയതികളിൽ നടന്ന ഈ നറുക്കെടുപ്പുകളിൽ 73 പേർക്ക് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) വഴിയും 22 പേർക്ക് അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴിയുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഈ നറുക്കെടുപ്പുകളിൽ ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക്, പ്രവിശ്യയുടെ ‘ഓഫീസ് ഓഫ് […]
സിഎഫ്ബി വെയ്ൻറൈറ്റിലെ തീപിടിത്തം: ചികിത്സയിലിരുന്ന സൈനികൻ മരിച്ചു

എഡ്മിന്റൻ : കഴിഞ്ഞ മാസം ആൽബർട്ടയിലെ കനേഡിയൻ ഫോഴ്സസ് ബേസ് (CFB) വെയ്ൻറൈറ്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് മറ്റൊരു സൈനികൻ കൂടി മരിച്ചു. ഒക്ടോബർ 17-നുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ വില്യം ഡഗ്ലസ് ഡാൽ ബിയാങ്കോയാണ് മരിച്ചത്. ‘പ്രിൻസസ് പാട്രീഷ്യയുടെ കനേഡിയൻ ലൈറ്റ് ഇൻഫൻട്രി’യുടെ (Princess Patricia’s Canadian Light Infantry) മൂന്നാം ബറ്റാലിയൻ അംഗമായ വില്യം ഒൻ്റാരിയോയിൽ ചികിത്സയിലായിരുന്നു. സൈനിക താവളത്തിൽ വെടിവെപ്പ് പരിശീലനം (live fire training) നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റ് തീ പടരാൻ കാരണമായി. തീ […]
