newsroom@amcainnews.com

പോലീസ് വക ‘കുതിരസവാരി’; ലഹരിക്കെതിരെ ബൂട്ടണിഞ്ഞ് അശ്വമേധത്തിന് ജനങ്ങളും

Horse riding courtesy of the police; public joins the horseback charge against drugs

പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും കുതിരസവാരി പരിശീലനം നൽകാൻ തിരുവനന്തപുരം സിറ്റി പോലീസ് തയ്യാറെടുക്കുന്നു. പോലീസിന്റെ അശാരുഢ സേനയുടെ കൈവശമുള്ള 18 കുതിരകളെ ഉപയോഗിച്ചായിരിക്കും ഈ പരിശീലനം നൽകുക. ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി യുവജനങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഒഴിവുസമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ മുന്നോട്ടുവെച്ച ഈ ആശയത്തിന് പോലീസ് മേധാവി രാവാഡ് എ. ചന്ദ്രശേഖർ അനുമതി നൽകിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ പോലീസുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് പരിശീലനം ലഭ്യമാക്കുക. ഇതിനുശേഷമായിരിക്കും പൊതുജനങ്ങൾക്കായി പരിശീലനം വ്യാപിപ്പിക്കുന്നത്. 15 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഇതിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. എന്നാൽ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ പരിശീലനത്തിൽ ചേരാൻ സാധിക്കൂ. രാവിലെയුും വൈകിട്ടുമായി ദിവസേന പരിശീലനം നൽകി 30 ദിവസംകൊണ്ട് കോഴ്സ് പൂർത്തിയാക്കാനാണ് നിലവിൽ ആലോചിക്കുന്നത്.

You might also like

അഞ്ചാംപനി അണുബാധ: ഒൻ്റാരിയോയിലെ ദുർഹം മേഖലയിൽ ജാഗ്രതാ നിർദ്ദേശം

Windsor residents not ready to return to U.S. despite Democratic midterm wins

ഡെമോക്രാറ്റുകളുടെ വിജയം നൽകുന്ന പ്രതീക്ഷ: എങ്കിലും യു.എസ്സിലേക്ക് ഉടൻ മടങ്ങാൻ തയ്യാറാകാതെ വിൻഡ്‌സർ നിവാസികൾ

Delhi Suffocates in Toxic Smog; Air Quality Index at 483, Situation Extremely Critical

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായു ഗുണനിലവാരം 483-ൽ, സ്ഥിതി അതീവ പ്രകീർണം

വെർജീനിയയിൽ തകർപ്പൻ വിജയം: ഇന്ത്യന്‍ വംശജൻ സുഹാസ് സുബ്രഹ്മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

New wave of bomb threats hits passenger flights across Europe

യൂറോപ്പിലുടനീളം വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

Canada says midterms won't change trade stance, sees talks with US officials

യുഎസ് തെരഞ്ഞെടുപ്പ് ഫലം വ്യാപാര നിലപാടിൽ മാറ്റം വരുത്തില്ലെന്ന് കാനഡ; യുഎസ് ഉദ്യോഗസ്ഥരുമായി ഉടൻ ചർച്ച നടക്കും

Top Picks for You
Top Picks for You